കുവൈത്തിലെ മണ്ണിന്റെ സ്വഭാവം ഭൂകമ്പ സാഹചര്യങ്ങൾ ഏറെ അപകടകരമാണെന്ന് പഠനം. കുവൈത്ത് ശാസ്ത്ര ഗവേഷണ കേന്ദ്രത്തിലെ പരിസ്ഥിതി വിഭാഗം ഗവേഷക ഡാന അൽ-അനസിയാണ് ഇത് സംബന്ധിച്ച് തയ്യാറാക്കിയ പഠനത്തിൽ ഇക്കാര്യം സൂചിപ്പിക്കുന്നത്.
കുവൈത്തിലെ നഗര പ്രദേശങ്ങളിൽ മണ്ണിന്റെ ദ്രവീകരണ സാധ്യതാ വിലയിരുത്തൽ” എന്ന തലക്കെട്ടിൽ തയ്യാറാക്കിയ ശാസ്ത്ര പ്രബന്ധത്തിലാണ് ഇത് സംബന്ധിച്ച പഠന വിവരം ഉൾപ്പെടുത്തിയിരിക്കുന്നത്.ഭൂകമ്പത്തിന്റെ പ്രകമ്പനം മൂലം മണ്ണിന്റെ താങ്ങൽ ശേഷി നഷ്ടപ്പെട്ട് ഇവ ദ്രാവക രൂപമാകുന്നതാണ് ഇതിനു കാരണം.
ഇത് നഗര പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങൾക്കും അടിതറകൾക്കും വലിയ ഭീഷണിയായി മാറുന്നുവെന്നും പ്രബന്ധത്തിൽ പറയുന്നു. കുവൈത്തിന്റെ ദക്ഷിണ മേഖലകളിൽ കൂടുതൽ അപകട സാധ്യത നില നിൽക്കുന്നതായും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്, കുവൈത്തിലെ മണ്ണിന്റെ സ്വഭാവം തിരിച്ചറിയുന്നതിന് ഈ പ്രബന്ധം ഏറെ പ്രയോജനകരമാണെന്നാണ് വിലയിരുത്തൽ.