കുവൈത്തിൽ അധ്യാപികയെ ലൈംഗികമായി പീഡിച്ചു; സ്കൂളിലെ പ്രവാസി ഗാർഡിന് വധശിക്ഷ
സ്കൂളിലെ അധ്യാപികയെ ലൈംഗികമായി പീഡിപ്പിച്ചതിന് സ്കൂളിലെ സുരക്ഷാ ജീവനക്കാരനായിരുന്ന പ്രവാസിക്ക് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. അധ്യാപികയുടെ ശരീരത്തിൽ സ്പർശിക്കുകയും ചുംബിക്കാൻ ശ്രമിക്കുകയും ചെയ്ത ശേഷം ഗാർഡ് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പബ്ലിക് പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്.
Comments (0)