കുവൈത്തിൽ രണ്ടു പേരുടെ മരണത്തിനിടയാക്കിയ വാഹനാപകട കേസില്‍ മോഡലിൻറെ ശിക്ഷാവിധി കാസേഷൻ കോടതി ശരിവെച്ചു
രണ്ടു പേരുടെ മരണത്തിനിടയാക്കിയ വാഹനാപകട കേസില്‍ ഫാഷനിസ്റ്റ ഫാത്തിമ അൽ മൗമനെതിരെയുള്ള ശിക്ഷാവിധി കാസേഷൻ കോടതി ശരിവെച്ചു. മൂന്ന് വർഷം തടവും ഒരു വർഷത്തേക്ക് ഡ്രൈവിംഗ് ലൈസൻസ് പിൻവലിക്കാനുമായിരുന്നു കീഴ്‌ക്കോടതി വിധി.
കുവൈത്ത് സിറ്റിയിലെ അൽ സൂർ റോഡപകട കേസിൽ ഫാഷനിസ്റ്റ ഫാത്തിമ അൽ മൗമന്റെ അപ്പീലും നേരത്തെ തള്ളിയിരുന്നു. ക്യാപിറ്റൽ ഗവർണറേറ്റിലെ അൽ-സൂർ സ്ട്രീറ്റിൽ വൻ വാഹനാപകടമുണ്ടാക്കിയ കേസിലാണ് ശിക്ഷ
നരഹത്യ, ട്രാഫിക്ക് സിഗ്നൽ പാലിക്കാതിരിക്കൽ, ശരാശരി വേഗത്തിന് മുകളിൽ വാഹനം ഓടിക്കൽ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞിട്ടുള്ളത്. കുവൈത്ത് സിറ്റിയിലെ അൽ സൂർ സ്ട്രീറ്റിൻ്റെയും കിംഗ് ഫഹദ് ബിൻ അബ്ദുൽ അസീസ് റോഡിൻ്റെയും ഇന്റർസെക്ഷനിൽ 2023 ഓഗസ്റ്റ് 24 വ്യാഴാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. രണ്ട് പേർ അപകടത്തിൽ മരണപ്പെടുകും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Comments (0)