കുവൈത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് ചമഞ്ഞ് തട്ടിപ്പ് പതിവാക്കിയ യുവാവ് പിടിയില്‍. പൊലീസുകാരനാണെന്ന് വിശ്വസിപ്പിച്ച് പ്രവാസികളില്‍ നിന്ന് പണം, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ തട്ടിയെടുക്കുന്നത് പതിവാക്കിയ ആളാണ് പിടിയിലായത്.
തട്ടിപ്പിലൂടെ ലഭിക്കുന്ന പണം മയക്കുമരുന്ന് വാങ്ങാനാണ് വിനിയോഗിച്ചിരുന്നതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. 12-ഓളം പ്രവാസികളെയാണ് ഇയാള്‍ തട്ടിപ്പിന് ഇരയാക്കിയത്. ഫഹാഹീല്‍, അബു ഖലീഫ്, മഹബൂല പ്രദേശങ്ങളിലാണ് ഇയാള്‍ തട്ടിപ്പ് നടത്തിവന്നത്.