പ്രവാസികൾക്ക് വൻ തിരിച്ചടി: കുവൈറ്റിലേക്ക് പോകുന്നതിന് മുൻപ് നടത്തുന്ന വൈദ്യപരിശോധന ഫീസ് കുത്തനെ വർദ്ധിച്ചു

കുവൈറ്റിലേക്ക് പോകുന്നതിന് മുൻപ് നാട്ടിൽവെച്ചു നടത്തുന്ന വൈദ്യപരിശോധന ഫീസ് കുത്തനെ വർദ്ധിപ്പിച്ചു. 4500 രൂപയിൽ നിന്നും 7500 രൂപയായാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. പുതിയ നിരക്ക് കഴിഞ്ഞ ആഴ്ച മുതലാണ് പ്രാബല്യത്തിൽ വന്നത്.

കഴിഞ്ഞ ആഴ്ചകളിൽ വൈദ്യ പരിശോധനക്ക് വിധേയരായവരിൽ നിന്ന് പുതിയ നിരക്ക് പ്രകാരമാണ് തുക ഈടാക്കിയത്. വിദേശകാര്യ മന്ത്രാലയത്തിന്റ അനുമതി ലഭ്യമായതിന് ശേഷം മാത്രമേ നിരക്കിൽ വർദ്ധനവ് വരുത്തൂ, എന്നാൽ ഈക്കാര്യത്തിൽ മന്ത്രാലയം ഇത്തരമൊരു തീരുമാനം കൈകൊണ്ടതായി വ്യക്തമല്ല. നാട്ടിൽ വെച്ച് നടത്തപ്പെടുന്ന ഈ വൈദ്യ പരിശോധനക്ക് വിധേയരാകുന്നവരിൽ 70 ശതമാനത്തോളം പേരും അയോഗ്യരാക്കപ്പെടുന്നതായി വ്യാപകമായ പരാതികൾ ഉയർന്നിരുന്നു.

ഇത്തരത്തിൽ അയോഗ്യരാക്കപ്പെടുന്നവർക്ക് മുൻ കൂർ ആയി അടച്ച ഫീസ് തിരികെ നൽകുകയും ചെയ്തിട്ടില്ല. ഇതിൽ ക്രമക്കേടുകൾ ഉള്ളതായും ആരോപണം ഉയർന്നിരുന്നു. കുവൈറ്റിലെ ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽ ഈക്കാര്യം കൊണ്ടു വരണമെന്ന് പ്രവാസി സംഘടനകൾ ആവശ്യം ഉയർത്തിയിട്ടുണ്ട്.ഉയർന്നിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *