chance to win AED 1 million this Ramadan: ദുബായ് ∙ റമസാനിൽ ‘ശുക്രാൻ’ ലോയൽറ്റി പ്രോഗ്രാമിലൂടെ ഭാഗ്യം പരീക്ഷിച്ചാലോ?. ഈദ് ആഘോഷം അടിപൊളിയാക്കാം. ഗൾഫ് മേഖലയിലെ മുൻനിര റീട്ടെയ്ൽ, ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് ആയ ലാൻഡ് മാർക്ക് ഗ്രൂപ്പ് ആണ് ശുക്രാൻ മില്യനയർ ക്യാംപെയ്ന്റെ ഭാഗമായി ഉപഭോക്താക്കളിൽ ഒരാൾക്ക് ലക്ഷാധിപതിയാകാനുള്ള അവസരം നൽകുന്നത്.

നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഭാഗ്യവാന് 10 ലക്ഷം ദിർഹമാണ് സമ്മാനമായി ലഭിക്കുന്നത്. ഈദിന്റെ ആദ്യ ദിനത്തിലാണ് നറുക്കെടുപ്പ് നടക്കുന്നത് എന്നതിനാൽ ലക്ഷാധിപതിയാകുന്ന ഉപഭോക്താവിന് ഈദ് ആഘോഷം ഇത്തവണ ഗംഭീരമാക്കാം.
ശുക്രാൻ ലോയൽറ്റി പ്രോഗ്രാം നവീകരിച്ചതിന്റെ ഭാഗമായി ഡ്രീം ദുബായിയുമായി ചേർന്നാണ് ഉപഭോക്താക്കൾക്ക് ഭാഗ്യപരീക്ഷണത്തിന് അവസരം നൽകുന്നത്. ശുക്രാൻ ലോയൽറ്റി പ്രോഗ്രാം അംഗങ്ങൾക്ക് കൂടുതൽ മികച്ച ആനുകൂല്യങ്ങളും സമ്മാനങ്ങളും ഉറപ്പാക്കി കൊണ്ടാണ് നവീകരിച്ചത്. കൂടുതൽ റിവാർഡുകൾ നൽകുന്നതിനൊപ്പം വ്യക്തിഗത ഷോപ്പിങ് അനുഭവം മെച്ചപ്പെടുത്തുക കൂടിയാണ് ലക്ഷ്യം.
ശുക്രാൻ ലോയൽറ്റി അംഗങ്ങളുടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന പുത്തൻ അവസരമൊരുക്കാൻ ഡ്രീം ദുബായിയുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ലാൻഡ്മാർക്ക് റീട്ടെയ്ൽ ചീഫ് പ്രൊഡക്ട് ഓഫിസർ ജെയിംസ് ഡിക്സൺ പറഞ്ഞു. ഉപഭോക്താക്കളുടെ വിശ്വസ്തത തിരിച്ചറിയാനുള്ള ശ്രമങ്ങളുടെ ഭാഗമായി ശുക്രാൻ നവീകരിച്ച് ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച പാരിതോഷികങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. കഴിഞ്ഞ 50 വർഷമായി ലാൻഡ്മാർക്ക് ഗ്രൂപ്പിന്റെ വളർച്ചയ്ക്ക് തുടർച്ചയായി പിന്തുണ നൽകുന്ന ഉപഭോക്തൃ സമൂഹത്തിനോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് ശുക്രാൻ മില്യനയർ ക്യാംപെയ്ൻ പോലുള്ള സംരംഭങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്യാംപെയ്നിൽ പങ്കെടുന്നത് എങ്ങനെ?
ശുക്രാൻ ലോയൽറ്റി പ്രോഗ്രാം അംഗങ്ങൾക്ക് 250 ദിർഹത്തിന്റെ ഓരോ പർച്ചേസിലും നറുക്കെടുപ്പിൽ പങ്കെടുക്കാനുള്ള ടിക്കറ്റ് ലഭിക്കും. ദുബായ്, നോർത്തേൺ എമിറേറ്റ്സ് എന്നിവിടങ്ങളിലുടനീളമുള്ള എല്ലാ ലാൻഡ്മാർക്ക് ബ്രാൻഡുകളിലും സ്റ്റോറുകളിലും ഷോപ്പിങ് നടത്തുന്നവർക്കാണ് നറുക്കെടുപ്പിൽ പങ്കെടുക്കാൻ അവസരം.
സെന്റർ പോയിന്റ്, മാക്സ് ഫാഷൻ, ഹോം സെന്റർ, ബേബി ഷോപ്പ്, സ്പ്ലാഷ്, ഷൂമാർട്ട്, ലൈഫ്സ്റ്റൈൽ, ഇമാക്സ്, ഹോം ബോക്സ്, സ്റ്റൈലി, സിറ്റി മാക്സ് റസ്റ്ററന്റ് എന്നീ ബ്രാൻഡുകളെല്ലാം ക്യാംപെയ്നിൽ പങ്കെടുക്കുന്നുണ്ട്. ശുക്രാൻ മില്യനയർ നറുക്കെടുപ്പിൽ പങ്കെടുക്കാനുള്ള റജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കായി ഉപഭോക്താക്കൾ ശുക്രാൻ എന്ന വെബ്സൈറ്റ് സന്ദർശിക്കണം. ശുക്രാൻ ആപ് മുഖേനയും റജിസ്റ്റർ ചെയ്യാം.
ശുക്രാൻ ലോയൽറ്റി പ്രോഗ്രാം
ഉപഭോക്താക്കൾക്കായുള്ള ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ ആദ്യത്തെ റീട്ടെയ്ൽ ലോയൽറ്റി പ്രോഗ്രാം ആണ് ശുക്രാൻ. പ്ലാറ്റിനം, ഗോൾഡ്, സിൽവർ, ക്ലാസിക് എന്നിങ്ങനെ 4 വിഭാഗങ്ങളിലായാണ് ശുക്രാൻ. ഉപഭോക്താക്കളുടെ ഷോപ്പിങ് ഇടപാടുകൾ അനുസരിച്ചാണ് ഓരോ വിഭാഗങ്ങളിലുമുള്ള നേട്ടം.
ലാൻഡ്മാർക്ക് ബ്രാൻഡുകൾക്കുള്ളിൽ മാത്രമല്ല ഉപഭോക്താക്കൾക്ക് തങ്ങളുടെ ജീവിതശൈലിയിലെ ആവശ്യകത അനുസരിച്ച് ഡൈനിങ്, എന്റർടെയ്ൻമെന്റ്, ബ്യൂട്ടി പങ്കാളികളിൽ നിന്നുള്ള ഓഫറുകളുടെ ആനുകൂല്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.
