Uae jobs;യുഎഇയില്‍ തൊഴിലന്വേഷിക്കുകയാണോ? നിങ്ങളെ സഹായിക്കുന്ന 13 വര്‍ക്ക് പെര്‍മിറ്റ് ഓപ്ഷനുകള്‍ ഇതാ

Uae job:വിദേശത്ത് നല്ലൊരു കരിയറും അതുവഴി തിരക്കേടില്ലാത്ത സ്റ്റാറ്റസും ആഗ്രഹിക്കുന്ന ഏതൊരാളും പ്രിഫര്‍ ചെയ്യുന്ന ആദ്യ ഡെസ്റ്റിനേഷനുകളിലൊന്നാണ് യുഎഇ. മുഴുവന്‍ സമയ ജോലികള്‍, പാര്‍ട്ട് ടൈം ജോലികള്‍, ഫ്രീലാന്‍സ് ജോലികള്‍, ട്രെയിനിങ് (Full-time jobs, Part-time roles, Freelance work, and Student training) എന്നിവയുള്‍പ്പെടെ വിവിധ തൊഴില്‍ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി യുഎഇ വിവിധ വര്‍ക്ക് പെര്‍മിറ്റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുഎഇയുടെ മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം (MOHRE) അടുത്തിടെ 13 വ്യത്യസ്ത തരം വര്‍ക്ക് പെര്‍മിറ്റുകള്‍ ആണ് അവതരിപ്പിച്ചത്. തൊഴില്‍ വിപണിയില്‍ ഫ്‌ളെക്‌സിബിലിറ്റി വര്‍ദ്ധിപ്പിക്കാനും തൊഴിലിനായി ഘടനാപരമായ ചട്ടക്കൂട് ഒരുക്കാനുമാണ് ഇത്തരം സംവിധാനം അവതരിപ്പിച്ചതെന്ന് മന്ത്രാലയം പറഞ്ഞു. 13 വ്യത്യസ്ത തരം വര്‍ക്ക് പെര്‍മിറ്റുകള്‍ ഏതെല്ലാമെന്നാണ് ഇവിടെ വിവരിക്കാന്‍ പോകുന്നത്.

1. സ്റ്റാന്‍ഡേര്‍ഡ് വര്‍ക്ക് പെര്‍മിറ്റ് (Standard work permit)

യുഎഇ ആസ്ഥാനമായുള്ള കമ്പനികള്‍ക്ക് വിദേശത്ത് നിന്ന് ജീവനക്കാരെ റിക്രൂട്ട് ചെയ്യാന്‍ ഈ വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നു. വിസ, വര്‍ക്ക് പെര്‍മിറ്റ്, താമസ രേഖ എന്നിവ നേടല്‍ തൊഴിലുടമകള്‍ ഉത്തരവാദിത്തമാണ്.

2. ട്രാന്‍സ്ഫര്‍ വര്‍ക്ക് പെര്‍മിറ്റ് (Transfer work permit)

രാജ്യം വിടാതെ തന്നെ യുഎഇയില്‍ ജോലി മാറാന്‍ പ്രവാസി തൊഴിലാളികളെ ഈ വര്‍ക്ക് പെര്‍മിറ്റ് പ്രാപ്തരാക്കുന്നു.

3. കുടുംബം സ്‌പോണ്‍സര്‍ വര്‍ക്ക് പെര്‍മിറ്റ് (Work Permit for Residents Sponsored by Family)

കുടുംബ വിസയിലുള്ള വ്യക്തികള്‍ക്ക് ഒരു തൊഴിലുടമയുടെ വിസ സ്‌പോണ്‍സര്‍ഷിപ്പ് ആവശ്യമില്ലാതെ തന്നെ യുഎഇയില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്നതാണിത്.

4. താല്‍ക്കാലിക വര്‍ക്ക് പെര്‍മിറ്റ് (Temporary work permit)

ആറു മാസത്തില്‍ കൂടാത്ത ഹ്രസ്വകാല കരാറുകളില്‍ ജോലി ചെയ്യാന്‍ ജീവനക്കാര്‍ക്ക് ഈ വര്‍ക്ക് പെര്‍മിറ്റ് അനുമതി നല്‍കുന്നു.

5. ഒറ്റമിഷന്‍ പെര്‍മിറ്റ് (One-Mission permit)

നിര്‍ദ്ദിഷ്ട ഹ്രസ്വകാല പദ്ധതികള്‍ക്കായി അന്താരാഷ്ട്ര തൊഴിലാളികളെ നിയമിക്കുന്ന കമ്പനികള്‍ക്കുള്ളതാണ് One-Mission permit. 

6. പാര്‍ട്ട് ടൈം വര്‍ക്ക് പെര്‍മിറ്റ് (Part-time work permti)

വ്യക്തികള്‍ ആഴ്ചയില്‍ കുറഞ്ഞത് 20 മണിക്കൂറെങ്കിലും ജോലി ചെയ്യുന്നുണ്ടെങ്കില്‍ ഒന്നിലധികം തൊഴിലുടമകള്‍ക്കായി ജോലി ചെയ്യാന്‍ ഈ വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നു.

7. ജുവനൈല്‍ വര്‍ക്ക് പെര്‍മിറ്റ് (Juvenile work permit)

സുരക്ഷ ഉറപ്പാക്കാന്‍ ജോലി സമയത്തും ജോലി തരങ്ങളിലും നിയന്ത്രണങ്ങളോടെ 15 നും 18 നും ഇടയ്ക്ക് പ്രായമുള്ള കൗമാരക്കാര്‍ക്കുള്ളതാണ് ജുവനൈല്‍ വര്‍ക്ക് പെര്‍മിറ്റ്.

8. വിദ്യാര്‍ത്ഥി പരിശീലന, തൊഴില്‍ പെര്‍മിറ്റ് (Student training and employment Permit)

പരിശീലന പരിപാടികളിലൂടെ സ്വകാര്യ മേഖലയില്‍ ജോലി പരിചയം നേടാന്‍ ആഗ്രഹിക്കുന്ന 15 വയസ്സും അതില്‍ കൂടുതലുമുള്ള വിദ്യാര്‍ത്ഥികള്‍ക്കായി രൂപകല്‍പ്പന ചെയ്തതാണ് Student training and employment Permit.

9. യുഎഇ, ജിസിസി വര്‍ക്ക് പെര്‍മിറ്റ് (UAE and GCC national work permit)

എമിറേറ്റ്, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) പൗരന്മാര്‍ക്ക് തൊഴില്‍ സൗകര്യമൊരുക്കുന്നതാണിത്.

10. ഗോള്‍ഡന്‍ വിസ വര്‍ക്ക് പെര്‍മിറ്റ് (Golden Visa work permit)

യുഎഇ ആസ്ഥാനമായ കമ്പനിയില്‍ ജോലി തേടുന്ന ഗോള്‍ഡന്‍ വിസ ഉടമകള്‍ക്ക് ഈ വര്‍ക്ക് പെര്‍മിറ്റ് ആവശ്യമാണ്.

11. ട്രെയിനി പെര്‍മിറ്റ് (National trainee permit)

യുഎഇ പൗരന്മാരെ അവരുടെ അക്കാദമിക് യോഗ്യതകളുമായി പൊരുത്തപ്പെടുന്ന ജോബ് ട്രെയിനിങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്ന വര്‍ക്ക് പെര്‍മിറ്റാണിത്

.12. ഫ്രീലാന്‍സ് പെര്‍മിറ്റ് (Freelance permit)

ഒരു തൊഴിലുടമയുമായി ബന്ധമില്ലാതെ വ്യക്തികളെ സ്വതന്ത്രമായി ജോലി ചെയ്യാന്‍ ഇത് പ്രാപ്തരാക്കുന്നു.

13. സ്വകാര്യ അധ്യാപകര്‍ (Private teacher work)

യുഎഇയില്‍ നിയമപരമായി സ്വകാര്യ ട്യൂഷന്‍ നല്‍കാന്‍ യോഗ്യരായ പ്രൊഫഷണലുകളെ അനുവദിക്കുന്നതാണ് ഈ തരത്തിലുള്ള വര്‍ക്ക് പെര്‍മിറ്റ്.


ജീവനക്കാര്‍ക്ക് ശരിയായ വര്‍ക്ക് പെര്‍മിറ്റ് നല്‍കിയിട്ടില്ലെങ്കില്‍ ഉടമകള്‍ക്ക്/ സ്ഥാപനങ്ങള്‍ക്ക് അരലക്ഷം ദിര്‍ഹം മുതല്‍ രണ്ട് ലക്ഷം ദിര്‍ഹം വരെ പിഴ ഈടാക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുഎഇ തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വ്യക്തികളെയും തൊഴിലുടമകളെയും മന്ത്രാലയം ഉപദേശിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: mohre.gov.ae

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top