Big ticket lucky draw;അടിച്ചു മോനെ മലയാളിക്ക് അടിച്ചു!!ഭാഗ്യ പരീക്ഷണം വിജയിച്ചു; ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ രണ്ട് മലയാളികൾക്ക് വൻ തുക സമ്മാനം

Big ticket lucky draw;അബുദാബി ∙ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ രണ്ട് മലയാളികൾക്കും ഒരു പാക്കിസ്ഥാനിക്കും 22 ലക്ഷത്തിലേറെ രൂപ(ഒരു ലക്ഷം ദിർഹം) വീതം സമ്മാനം. ദുബായിലെ റിയൽ എസ്റ്റേറ്റ് കമ്പനിയിൽ സൂപ്പർവൈസറായ ഷൈൻ സാജുദ്ദീൻ(35), കുവൈത്തിൽ ലാബ് ടെക്നിഷ്യനായ ലിജിൻ ഏബിൾ ജോർജ്(41) എന്നിവരാണ് സമ്മാനം ലഭിച്ച മലയാളികൾ. ഇവർ രണ്ടുപേരും കൂട്ടുകാരോടൊപ്പവും സഹപ്രവർത്തകരോടുമൊപ്പവും ചേർന്നാണ് ഭാഗ്യപരീക്ഷണം നടത്തിയത്.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GP5QFVhrFYr80EmJZFoXFe

കഴിഞ്ഞ 7 വർഷമായി കൂട്ടുകാരുമായി ചേർന്ന് താൻ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പങ്കെടുത്തുവരികയാണെന്ന് 14 വർഷമായി ദുബായിൽ താമസിക്കുന്ന ഷൈൻ പറഞ്ഞു. സമ്മാനവിവരം അറിയിച്ചുള്ള ഫോൺ കോൾ ലഭിച്ചപ്പോൾ വളരെ സന്തോഷം തോന്നി. തുക കൂട്ടുകാരുമായി പങ്കിടും.

2016 മുതൽ കുവൈത്തിൽ ജോലി ചെയ്യുന്ന ലിജിൻ കഴിഞ്ഞ വർഷം മുതൽ ഏഴ് സഹപ്രവർത്തകരുമായി ചേർന്നാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പങ്കെടുത്തിരുന്നത്. സമ്മാനം ലഭിക്കാത്തപ്പോൾ ഇടയ്ക്ക് ദേഷ്യം വന്ന് നിർത്തിയിരുന്നുവെന്നും പിന്നീട് വീണ്ടും എടുക്കുകയായിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു. കഴിഞ്ഞ 19 വർഷമായി ദുബായിലുള്ള പാക്കിസ്ഥാൻ സ്വദേശി റിയാസത് ഖാനാ(39)ണ് സമ്മാനം ലഭിച്ച മൂന്നാമൻ. കഴിഞ്ഞ 5 വർഷമായി ഒറ്റയ്ക്കാണ് ഭാഗ്യ പരീക്ഷണം. അതിന് മുൻപ് 10 വർഷത്തോളം കൂട്ടുകാരുമൊത്ത് ടിക്കറ്റെടുത്തിരുന്നു.

എല്ലാ ചൊവ്വാഴ്ചയുമാണ് ബിഗ് ടിക്കറ്റ് ഒരുലക്ഷം ദിർഹം സമ്മാനം നൽകുന്ന നറുക്കെടുപ്പ് നടത്തുന്നത്. ബിഗ് ടിക്കറ്റ് വാങ്ങിക്കുന്നവരുടെ നമ്പരുകളെല്ലാം പ്രതിവാര നറുക്കെടുപ്പിലും ഉൾപ്പെടുത്തുന്നു. ഇതിൽ മൂന്ന് പേർക്കാണ് സമ്മാനം ലഭിക്കുക.

English Summary:

Big Ticket Draw: 2 Malayalees and a Pakistani Each Take Home AED 100,000 with Big Ticket

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top