2025 new law in uae; ദുബായ്: പുതുവര്‍ഷത്തിലേക്ക് ഇനി ദിവസങ്ങള്‍ മാത്രമെ ഉള്ളൂ. പുതിയ പ്രതീക്ഷകളോടെ 2025 നെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലായിരിക്കും എല്ലാവരും. എന്നാല്‍ ആഘോഷത്തിനപ്പുറം വലിയ മാറ്റങ്ങള്‍ക്കായിരിക്കും യുഎഇ വരും വര്‍ഷം സാക്ഷ്യം വഹിക്കുക. 2025 ല്‍ രാജ്യത്തിന്റെ ചില നിയമങ്ങള്‍ക്ക് മാറ്റം വരികയും പുതിയ പരിഷ്‌കാരങ്ങള്‍ പ്രാബല്യത്തില്‍ വരികയും ചെയ്യും. അവ എന്തൊക്കെയാണ് എന്ന് നോക്കാം.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
2025 ല്‍ രാജ്യത്തിന്റെ ട്രാഫിക് നിയമത്തില്‍ കാര്യമായ മാറ്റം വരും. ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാനുള്ള പ്രായം 17 ആയി കുറയ്ക്കുന്നതാണ് അതില്‍ പ്രധാനം. നിലവിലുള്ള ട്രാഫിക് നിയമത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്ന ട്രാഫിക് നിയന്ത്രണത്തെക്കുറിച്ചുള്ള പുതിയ ഫെഡറല്‍ ഡിക്രി-നിയമം അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വരും. അടുത്ത വര്‍ഷം യുഎഇ നിവാസികള്‍ക്ക് പ്രതീക്ഷിക്കാവുന്ന മറ്റൊരു പ്രധാന മാറ്റം അബുദാബിയിലും ദുബായിലും എയര്‍ ടാക്സികള്‍ അവതരിപ്പിക്കുന്നതാണ്.
ഈ വര്‍ഷം, വിവിധ എമിറേറ്റുകളിലെ ഗതാഗത അധികാരികള്‍ ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക്-ഓഫ്, ലാന്‍ഡിംഗ് (ഇവിടിഒഎല്‍) വിമാനങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. 2025-ല്‍ അബുദാബിയിലും ദുബായിലും അവ പ്രവര്‍ത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു. അല്‍ മക്തൂം പാലത്തിലെ അറ്റകുറ്റപ്പണികള്‍ 2025 ജനുവരി പകുതിയോടെ അവസാനിക്കും.
ഇതുവഴി ദുബായിലെ റോഡുകളും സുഗമമാകുമെന്ന് പ്രതീക്ഷിക്കുന്നു, പുതിയ സാലിക് ഗേറ്റുകള്‍ നഗരത്തില്‍ ഇതിനകം പ്രവര്‍ത്തനക്ഷമമാണ്. പ്ലാസ്റ്റിക് നിരോധനം വിപുലീകരിക്കുന്നതാണ് 2025 ലെ മറ്റൊരു പ്രധാന മാറ്റം. പ്ലാസ്റ്റിക് സ്റ്റെററുകള്‍, സ്‌റ്റൈറോഫോം കണ്ടെയ്നറുകള്‍, പ്ലാസ്റ്റിക് ടേബിള്‍ കവറുകള്‍, പ്ലാസ്റ്റിക് സ്ട്രോകള്‍, ഒറ്റത്തവണ ഉപയോഗിക്കുന്ന സ്‌റ്റൈറോഫോം കപ്പുകള്‍ എന്നിവ അടുത്ത വര്‍ഷം രാജ്യത്ത് നിരോധിക്കും.
പൊതു ബസ് സ്റ്റോപ്പുകളില്‍ സൗജന്യ വൈഫൈ എന്നതാണ് മറ്റൊരു പരിഷ്‌കാരം. എമിറേറ്റിലെ നാല് പ്രധാന ബസ് സ്റ്റേഷനുകളില്‍ ഇതിനോടകം സൗജന്യ പബ്ലിക് വൈ-ഫൈ ഉണ്ട്. അടുത്ത വര്‍ഷത്തോടെ കൂടുതല്‍ സ്റ്റേഷനുകളിലേക്ക് ഇത് വ്യാപിപ്പിക്കുമെന്നും ദുബായ് ആര്‍ടിഎ അറിയിച്ചിട്ടുണ്ട്. 2025 ഫെബ്രുവരി മുതല്‍ ‘വേരിയബിള്‍ റോഡ് ടോള്‍ പ്രൈസിംഗ് സിസ്റ്റം’ ദുബായിലും പ്രാബല്യത്തില്‍ വരും.
പ്രവൃത്തി ദിവസങ്ങളിലെ തിരക്കേറിയ സമയത്ത് ഓരോ ക്രോസിംഗിനും 6 ദിര്‍ഹവും പ്രവൃത്തി ദിവസങ്ങളിലെ തിരക്കില്ലാത്ത സമയത്തും ഞായറാഴ്ചകളിലും ഓരോ ക്രോസിംഗിനും 4 ദിര്‍ഹവും വെച്ചാണ് ഈടാക്കുക. അടുത്ത വര്‍ഷം മാര്‍ച്ച് മുതല്‍ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ സ്റ്റാന്‍ഡേര്‍ഡ്, പ്രീമിയം, ഗ്രാന്‍ഡ് ഇവന്റ് പാര്‍ക്കിംഗ് എന്നിങ്ങനെ ഫീസ് ഈടാക്കും.