Emirates airline guidlines:യുഎഇയിലെ ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിമാനക്കമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈന്‍്‌സ് മിഡില്‍ ഈസ്റ്റിലെ തന്നെ ഏറ്റവും പ്രശസ്തമായ എയര്‍ലൈന്‍ കമ്പനികളിലൊന്നാണ്. വ്യോമ ഗതാഗത മേഖലയില്‍ ഏറ്റവും മികച്ച സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന ചുരുക്കം ചില എയര്‍ലൈന്‍ കമ്പനികളിലൊന്ന് കൂടിയാണ് എമിറേറ്റസ്. യാത്രക്കാര്‍ക്ക് സുരക്ഷിതവും സുഖകരവുമായ യാത്ര ഉറപ്പാക്കുന്നതിനായി ഏറ്റവും ആധുനികമായ വിമാനങ്ങളാണ് എമിറേറ്റ്‌സ് ഉപയോഗിക്കുന്നത്.

യാത്രക്കാര്‍ക്ക് വിശാലമായ എന്റര്‍ടെയിന്‍മെന്റ് സംവിധാനങ്ങളും മികച്ച ഭക്ഷണ സേവനങ്ങളും സൗകര്യപ്രദമായ സീറ്റിംഗ് സംവിധാനങ്ങളും പ്രദാനം ചെയ്ത് മികച്ച യാത്രാനുഭവമാണ് എമിറേറ്റ്‌സ് യാത്രക്കാര്‍ക്കായി ഒരുക്കുന്നത്.
ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ എണ്ണമറ്റ രാജ്യങ്ങളിലേക്ക് പറക്കുന്ന എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര എയര്‍ലൈനായി മാറിയിട്ടുണ്ട്. ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങളും ആധുനിക സാങ്കേതിക വിദ്യയും ഉപയോഗിച്ച് എമിറേറ്റ്‌സ് യാത്രക്കാര്‍ക്ക് അവിസ്മരണീയമായ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്.
എമിറേറ്റ്‌സിനെക്കുറിച്ച് അധികം അറിയാത്തതും നിങ്ങളെ അത്ഭുതപ്പെടുത്തുന്നതുമായ ചില വസ്തുതകള്‍ ഇതാ:
1. വീഗന്‍ ഭക്ഷണം
എമിറേറ്റ്‌സ് വിമാനങ്ങളില്‍ എല്ലാ ക്ലാസുകളിലും നിങ്ങള്‍ക്ക് മനോഹരമായ വീഗന്‍ ഭക്ഷണം ആസ്വദിക്കാം. മാറിമാറി വിളമ്പുന്ന 300ലധികം വീഗന്‍ പാചകക്കുറിപ്പുകള്‍ എയര്‍ലൈനിനുണ്ട്. മുട്ടയ്ക്ക് പകരമുള്ളവ, വീഗന്‍ പേസ്ട്രി, ഉയര്‍ന്ന നിലവാരമുള്ള സസ്യാധിഷ്ഠിത പ്രോട്ടീന്‍ എന്നിവയുള്‍പ്പെടെ ചേരുവകള്‍ ഉപയോഗിച്ച് പുതിയ വിഭവങ്ങള്‍ നിങ്ങള്‍ക്കായി പാകം ചെയ്യാന്‍ ഉന്നത നിലവാരമുള്ള ഷെഫുകള്‍ എമിറേറ്റ്‌സിലുണ്ട്. ആപ്രിക്കോട്ട് കമ്പോട്ടില്‍ ഇട്ട ചോക്ലേറ്റ് ടാര്‍ട്ട് അല്ലെങ്കില്‍ ബെറി കൂലിസിനൊപ്പം റാസ്‌ബെറി ടോങ്ക മൗസ് കേക്ക് പോലുള്ള വീഗന്‍ ഡെസേര്‍ട്ടും നിങ്ങള്‍ക്ക് ആസ്വദിക്കാം.
2. ശുദ്ധവായു
എമിറേറ്റ്‌സില്‍ യാത്ര ചെയ്യുമ്പോള്‍ വായുവിന്റെ ഗുണനിലവാരത്തെക്കുറിച്ച് നിങ്ങള്‍ വിഷമിക്കേണ്ടതില്ല. വളരെ മികച്ച എച്ച്ഇപിഎ ഫില്‍ട്ടറുകള്‍ വഴി പുനരുപയോഗിച്ച വായുവിലേക്ക് ശുദ്ധവായു നിരന്തരം ചേര്‍ക്കപ്പെടുന്നു. ഇത് 99.997 ശതമാനം പൊടിയേയും വൈറസുകളേയും ഫംഗസുകളേയും ബാക്ടീരിയകളേയും നീക്കം ചെയ്യുന്നു.
3. മെഡിറ്റേഷന്‍
യാത്രക്കിടയില്‍ മടുപ്പു തോന്നുകയാണെങ്കില്‍ നിങ്ങള്‍ ധ്യാനം ചെയ്യാനുള്ള സൗകര്യം എമിറേറ്റ്‌സിലുണ്ട്. ഇത് മനസ്സിനെ ശാന്തമാക്കാന്‍ നിങ്ങളെ സഹായിക്കും
4. ഭക്ഷണം മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാം.
ബിസിനസ് ക്ലാസ് ഉപഭോക്താക്കള്‍ക്ക് എമിറേറ്റ്‌സില്‍ പ്രീഓര്‍ഡര്‍ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ഭക്ഷണം പുതിയതും നിങ്ങള്‍ക്കായി മാത്രം തയ്യാറാക്കിയതുമാണെന്ന് ഉറപ്പാക്കുക മാത്രമല്ല ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കാനും ഇതുവഴി സാധിക്കും. വിമാനം പുറപ്പെടുന്നതിന് 14 ദിവസം മുതല്‍ 24 മണിക്കൂര്‍ മുമ്പ് വരെ ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് അവരുടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ ഈ സേവനം അനുവദിക്കുന്നു.
5. സൗജന്യവും സുഖപ്രദവുമായ ലോഞ്ച് വസ്ത്രങ്ങള്‍
എമിറേറ്റ്‌സില്‍ നിങ്ങള്‍ക്ക് സൗജന്യവും സുഖപ്രദവുമായ ലോഞ്ച് വസ്ത്രങ്ങള്‍ ലഭിക്കും. ബിസിനസ് ക്ലാസിലാണ് യാത്ര ചെയ്യുന്നതെങ്കിലോ ഒമ്പത് മണിക്കൂറിലധികം ദൈര്‍ഘ്യമുള്ള വിമാന യാത്രയാണ് നിങ്ങള്‍ നടത്തുന്നതെങ്കിലോ നിങ്ങള്‍ക്ക് മാറാന്‍ സുഖകരമായ ഒരു വസ്ത്രം ലഭിക്കും. ലോഞ്ച്വെയറില്‍ കൗള്‍ നെക്ക് ടോപ്പും ഡ്രോസ്ട്രിംഗ് പാന്റും സുഖപ്രദമായ സ്ലിപ്പറുകളും ഐ മാസ്‌കും ഇതില്‍ ഉള്‍പ്പെടുന്നു. 2 മണിക്കൂറും 30 മിനിറ്റും അതില്‍ കൂടുതലും ദൈര്‍ഘ്യമുള്ള വിമാന യാത്രയാണെങ്കില്‍ നിങ്ങള്‍ക്ക് സൗജന്യ സ്ലിപ്പറുകളും ഐ മാസ്‌ക് സെറ്റുകളും ലഭിക്കും.
6. വിമാനം ചാര്‍ട്ടര്‍ ചെയ്യാം
സ്വകാര്യ വിമാനത്തില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് എമിറേറ്റ്‌സില്‍ യാത്ര ചെയ്യാം. 2023ലാണ് എമിറേറ്റ്‌സ് ഓണ്‍ഡിമാന്‍ഡ് റീജിയണല്‍ ചാര്‍ട്ടര്‍ ഫ്‌ലൈറ്റ് സര്‍വീസ് ആരംഭിച്ചത്. ദുബൈയിലെ അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (DWC) നിന്നാണ് ഈ വിമാനങ്ങള്‍ പുറപ്പെടുന്നത്. നാല് യാത്രക്കാര്‍ക്ക് വരെ യാത്ര ചെയ്യാന്‍ കഴിയുന്ന വിമാനമാണിത്.
എമിറേറ്റ്‌സില്‍ യാത്ര ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ്.
6 things you need to know when traveling on Emirates
