Expat Grandfather;ഒടുവിൽ മുത്തച്ഛന്റെ സ്വപ്നം സഫലമായി!! ദുബായില്‍ വച്ച് സ്വപ്‌ന സാക്ഷാത്കാരം; 75ാം വയസ്സില്‍ ഡോക്ടറേറ്റ് നേടി ഇന്ത്യന്‍ മുത്തച്ഛന്‍

Expat Grandfather: അര നൂറ്റാണ്ടോളം നീണ്ട ആഗ്രഹം ഒടുവില്‍ യാഥാര്‍ഥ്യമായതിന്‍റെ ആഹ്ലാദത്തിലാണ് ദുബായിലെ 75കാരനായ ഇന്ത്യന്‍ പ്രവാസി. 1975ല്‍ ബോംബെ യൂണിവേഴ്സിറ്റിയില്‍ നിന്ന് കെമിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയത് മുതലുള്ള തന്‍റെ ഡോക്ടറേറ്റ് മോഹമാണ് പങ്കജ് മനുഭായ് വ്യാസ് എന്ന ഇന്ത്യന്‍ പ്രവാസി യാഥാര്‍ഥ്യമാക്കിയത്. ഇപ്പോള്‍ അഞ്ചു വയസ്സുകാരന്‍റെ മുത്തച്ഛനായ അദ്ദേഹം ഇനി മുതല്‍ ഡോക്ടര്‍ പങ്കജ് മനുഭായ് വ്യാസ് എന്ന പേരില്‍ അറിയപ്പെടും.പിജി കഴിഞ്ഞ ഉടനെ ഡോക്ടറേറ്റ് എടുക്കാനായിരുന്നു ആഗ്രഹമെങ്കിലും അന്നത്തെ കുടുംബ സാഹചര്യം അന്ന് അതിന് അനുവദിച്ചില്ലെനന് ഗുജറാത്ത് സ്വദേശിയായ അദ്ദേഹം പറയുന്നു. ഒരു മധ്യവര്‍ഗ കുടുംബത്തില്‍ നിന്നുള്ള അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ സാമ്പത്തിക സ്ഥിതി വലിയ മെച്ചമായിരുന്നില്ല.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

തന്‍റെ കോളേജ് പഠന കാലത്ത് തന്നെ ജോലിയില്‍ നിന്ന് വിരമിച്ചിരുന്ന അച്ചന്‍ പിജി കഴിഞ്ഞ് ജോലിക്ക് പോവാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുകയായിരുന്നു. തന്നേക്കാള്‍ പ്രായം കുറഞ്ഞ മൂന്ന് സഹോദരങ്ങള്‍ കൂടി ഉള്‍പ്പെട്ട കുടുംബത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ അദ്ദേഹം ജോലിയില്‍ പ്രവേശിച്ചു. താമസിയാതെ വിവാഹം കഴിച്ച് കുടുംബനാഥനുമായി. വീട്ടിലെയും ജോലിസ്ഥലത്തെയും തിരക്കുകള്‍ കാരണം ഡോക്ടറേറ്റ് എന്ന സ്വപ്‌നം എന്നെന്നേക്കുമായി ഉപേക്ഷിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

പിന്നീട് നല്ല തൊഴില്‍ സാധ്യതകള്‍ തേടി ഗള്‍ഫ് നാടുകളിലെത്തിയ അദ്ദേഹം, 1986 മുതല്‍ സൗദി അറേബ്യയിലും കുവൈറ്റിലുമായി ജോലി നോക്കിയ ശേഷം 1998ലാണ് ദുബായില്‍ എത്തിയത്. പെയിന്‍റ്സ് ആന്‍ഡ് കോട്ടിങ് വ്യവസായത്തില്‍ വിദഗ്ധനായ ഇദ്ദേഹത്തിന്‍റെ രണ്ട് മക്കളും വളര്‍ന്നു വലുതായി. ഇപ്പോള്‍ ഭാര്യയോടൊപ്പം ദുബായില്‍ താമസമാക്കിയ ഇദ്ദേഹത്തിന്റെ പിഎച്ച്ഡി സ്വപ്‌നം വീണ്ടും ഉറക്കമെഴുന്നേറ്റത് കഴിഞ്ഞ ആറു വര്‍ഷം മുമ്പായിരുന്നു. ദുബായിലെ ബിറ്റ്‌സ് പിലാനി എന്ന ടെക് ഇന്‍സ്റ്റിറ്റ്യൂട്ട് തന്നെപ്പോലുള്ള ജോലിക്കാര്‍ക്ക് പിഎച്ച്ഡി നേടാനുള്ള അവസരം വാഗ്ദാനം ചെയ്യുന്നു എന്നറിഞ്ഞപ്പോഴായിരുന്നു അത്.

ഒരു സാങ്കേതിക കണ്‍സള്‍ട്ടന്‍റായി ജോലി തുടരുമ്പോള്‍ തന്നെ വീണ്ടും കോളേജിലേക്ക് മടങ്ങാന്‍ അങ്ങനെയാണ് അദ്ദേഹം തീരുമാനമെടുക്കുന്നത്. അതിനിടെ കൊവിഡ്-19 മാഹാമാരി വന്ന് കോളേജില്‍ പോവാനുള്ള അവസരം മുടങ്ങി. തന്‍റെ ഗവേഷണ പഠനവുമായി ബന്ധപ്പെട്ട് ധാരാളം ലാബ് ടെസ്റ്റുകളും ഗവേഷണ പ്രബന്ധങ്ങളും സമര്‍പ്പിക്കേണ്ടതുമായതിനാല്‍ കോളേജില്‍ പോവാതെ തരമുണ്ടായിരുന്നില്ല. എന്നാലും കീഴടങ്ങാന്‍ തയ്യാറാവാതിരുന്ന അദ്ദേഹം, കൊവിഡ് നിയന്ത്രണങ്ങള്‍ നീങ്ങിയ ശേഷം ആഴ്ചയില്‍ മൂന്ന് ദിവസമെന്ന തോതില്‍ കോളേജില്‍ പോയി ഗവേഷണം തുടര്‍ന്നു. ഒടുവില്‍, ആറ് വര്‍ഷത്തിന് ശേഷം ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അദ്ദേഹം പിഎച്ച്ഡി നേടി ഡോക്ടറാവുകയായിരുന്നു.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

വെറുതെ ഒരു പേരിനു വേണ്ടിയുള്ള ഗവേഷണമായിരുന്നില്ല ഡോ. പങ്കജിന്‍റേത്. മറിച്ച് തന്‍റെ ജോലിയുമായി ബന്ധപ്പെട്ടതും സമൂഹത്തിന് ഏറെ ഉപകാരപ്പെടുന്നതുമായ ഒരു മേഖലയിലായിരുന്നു. തീപിടിത്ത വേളയില്‍ തീ പെട്ടെന്ന് ആളിപ്പടരാതിക്കാന്‍ സഹായിക്കുന്ന പ്രത്യേക കോട്ടിങ് വികസിപ്പിക്കുന്നതിനെ കുറിച്ചായിരുന്നു പഠനം. പ്രത്യേകമായി ലാബില്‍ വികസിപ്പിച്ചെടുത്ത ഇന്‍ട്യൂമെസെന്‍റ് കോട്ടിങ്ങുകള്‍ വഴി കെട്ടിടങ്ങളില്‍ തീ പടരുന്നത് കുറച്ച് നേരം വൈകിപ്പിക്കാനും അതിലൂടെ ആളുകളെ ഒഴിപ്പിക്കാനും തീ അണക്കാനും മറ്റും കൂടുതല്‍ സമയം ലഭിക്കാനും കാരണമാവും എന്നുമാണ് അദ്ദേഹത്തിന്‍റെ കണ്ടെത്തല്‍.

താപനില ഉയരുമ്പോള്‍ ഈ കോട്ടിംഗുകള്‍ 30-40 മടങ്ങ് വികസിക്കുകയും അതുവഴി ഒരു ഇന്‍സുലേറ്റിങ് പാളി രൂപപ്പെടുകയും ചെയ്യുന്നതിലൂടെ തീ പടരുന്നത് വൈകിപ്പിക്കാനാവും. ഇത്തരം കോട്ടിങ്ങുകളുടെ വില സാധാരണ കോട്ടിങ്ങുകളേക്കാള്‍ ഒന്നര മടങ്ങ് കൂടുതലായിരിക്കുമെങ്കിലും അത് ഒരിക്കലും നഷ്ടമാവില്ലെന്ന് അദ്ദേഹം പറയുന്നു.

വീണ്ടും വിദ്യാർഥിയാകാന്‍ തനിക്ക് ലഭിച്ച അവസരം ഏറെ ആസ്വദിച്ചുവെന്ന് ഡോ. വ്യാസ് പറഞ്ഞു. തന്നേക്കാള്‍ 25-30 വയസ്സ് കുറവായിരുന്നു തന്‍റെ റിസേര്‍ച്ച് ഗൈഡിന്. എന്നിരുന്നാലും അതൊരു പ്രശ്‌നമായി തോന്നിയില്ല. മേഖലയിലെ തന്‍റെ വിപുലമായ അനുഭവം കണക്കിലെടുത്ത്, തന്‍റെ ഗവേഷണ പഠനങ്ങള്‍ കോളേജിലെ മറ്റു എഞ്ചിനീയര്‍മാരുമായി പങ്കുവയ്ക്കാന്‍ പോലും കോളേജ് അധികൃതര്‍ അവസരം നല്‍കിയതായും ഇത് വളരെ സംതൃപ്തി നല്‍കിയ അനുഭവമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിറ്റ്‌സ് പിലാനിയില്‍ നടന്ന കോണ്‍വൊക്കേഷനില്‍ മറ്റ് 11 പേര്‍ക്കൊപ്പം ഡോക്ടറല്‍ ബിരുദം ഏറ്റുവാങ്ങുമ്പോള്‍ 68 വയസ്സുള്ള ഭാര്യയും മക്കളും ഒപ്പമുണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version