Norka roots;പ്രവാസ ലോകത്ത് നിന്ന് നാട്ടിലെത്തിയവര്‍ക്ക് കൈത്താങ് ഒരുക്കി പിണറായി സർക്കാർ. നാട്ടിലെത്തിയ പ്രവാസികള്‍ക്ക് ജോലി കൊടുക്കുന്ന സ്ഥാപനങ്ങളെ സഹായിക്കുന്ന പദ്ധതിയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ തിരിച്ചെത്തുന്നവര്‍ക്ക് കൈത്താങ്ങാകുന്ന സ്ഥാപനങ്ങള്‍ക്ക് 100 ദിവസത്തെ ശമ്പളത്തിന്റെ വിഹിതം സംസ്ഥാന സര്‍ക്കാര്‍ ഇനി മുതൽ നല്‍കും.
നോര്‍ക്ക അസിസ്റ്റഡ് ആന്‍ഡ് മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് അഥവാ നെയിം എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സിന് ആണ് പദ്ധതിയുടെ മേല്‍നോട്ട ചുമതല. നോര്‍ക്ക റൂട്ട്‌സ് ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്നു തിരഞ്ഞെടുക്കുന്ന പ്രവാസി കേരളീയരെ നിയമിക്കുന്ന തൊഴിലുടമയ്ക്കാണ് ശമ്പളത്തിലെ ഒരു വിഹിതം നൽകുന്നത്.
ഒരു വര്‍ഷം പരമാവധി 100 തൊഴില്‍ദിനങ്ങളിലെ ശമ്പളവിഹിതമാണ് സര്‍ക്കാര്‍ നല്‍കുന്നത്. പ്രതിദിനം പരമാവധി 400 രൂപ വരെ ഇങ്ങനെ നല്‍കും. ഒരു സ്ഥാപനത്തില്‍ പരമാവധി 50 തൊഴിലാളികള്‍ക്കായിരിക്കും ശമ്പള വിഹിതം അനുവദിക്കുക. ഓട്ടമൊബൈല്‍, കണ്‍സ്ട്രക്ഷന്‍, ഹോസ്പിറ്റാലിറ്റി മേഖലകളിലെ സംരംഭങ്ങള്‍ക്കായിരിക്കും നെയിം പദ്ധതിയുടെ ആനുകൂല്യം ആദ്യ ഘട്ടത്തില്‍ ലഭിക്കുക.
സഹകരണ സ്ഥാപനങ്ങള്‍, എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് (ഇഎസ്‌ഐ), എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്), ഉദ്യം, റജിസ്‌ട്രേഷനുള്ള സ്വകാര്യ/ പബ്ലിക് ലിമിറ്റഡ്/ എല്‍എല്‍പി കമ്പനികള്‍, അംഗീകൃത സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയ്ക്ക് പദ്ധതിയില്‍ ഭാഗമാകാനാകും. നോര്‍ക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റ് വഴി റജിസ്‌ട്രേഷന്‍ എടുത്ത തൊഴില്‍ ദാതാവിനാണ് ആനുകൂല്യങ്ങള്‍ നൽകുന്നത്.
നിബന്ധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം തൊഴില്‍ ദാതാവിന് ക്ലെയിം സമര്‍പ്പിക്കാം. ഓരോ മൂന്ന് മാസത്തിലും 25 ദിവസം എന്ന രീതിയിലായിരിക്കും ശമ്പള വിഹിതം വിതരണം ചെയ്യുക. അപേക്ഷാ ഫോമിനും വിശദവിവരങ്ങള്‍ക്കും: www.norkaroots.org എന്ന വെബ്‌സൈറ്റിലോ 04712770523 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. അതേസമയം തൊഴില്‍ ദാതാവിന് മാത്രമല്ല തൊഴിലാളികള്‍ക്കും പദ്ധതിയുടെ ഭാഗമാകാന്‍ ചില മാനദണ്ഡങ്ങള്‍ ഉണ്ട്