മു​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി ത​ലാ​ൽ ഖാ​ലി​ദി​ന് 14 വ​ർ​ഷം ത​ട​വ്: കാരണം ഇതാണ്’

അ​ഴി​മ​തി, ക​ള്ള​പ്പ​ണ കേ​സി​ൽ കു​വൈ​ത്ത് മു​ൻ ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര, പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ൽ ഖാ​ലി​ദ് അ​സ്സ​ബാ​ഹി​ന് മി​നി​സ്റ്റീ​രി​യ​ൽ കോ​ട​തി 14 വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ചു.​

ര​ണ്ടു പ്ര​ത്യേ​ക ഉ​ത്ത​ര​വു​ക​ളി​ലാ​യാ​ണ് ഏ​ഴു​വ​ർ​ഷം വീ​തം ത​ട​വ് വി​ധി​ച്ച​ത്. ശി​ക്ഷ വെ​വ്വേ​റെ അ​നു​ഭ​വി​ക്ക​ണം. ര​ണ്ട് കോ​ടി ദി​നാ​ർ പി​ഴ​യും വി​ധി​ച്ചി​ട്ടു​ണ്ട്.

2022 മാ​ർ​ച്ച് ഒ​മ്പ​ത് മു​ത​ൽ പ്ര​തി​രോ​ധ മ​​ന്ത്രി​യാ​യി​രു​ന്ന ശൈ​ഖ് ത​ലാ​ൽ ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് മ​ന്ത്രി​സ​ഭ പു​നഃ​ക്ര​മീ​ക​ര​ണ​ത്തെ തു​ട​ർ​ന്ന് ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യി. കേ​സി​ൽ പ​ങ്കാ​ളി​ത്ത​മു​ള്ള വി​ദേ​ശി​ക്ക് നാ​ലു​വ​ർ​ഷം ത​ട​വ് വി​ധി​ച്ചി​ട്ടു​ണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top