Ramadan salik rate announced;ദുബൈ: UAE യിലെ തടസ്സമില്ലാത്ത ട്രാഫിക് സംവിധാനം ആയ സാലിക്കിന്‍റെ വേരിയബിള്‍ റോഡ് ടോള്‍ പ്രൈസിങ് ഈ മാസം ജനവരി 31 മുതൽ നിലവിൽ വരുമെന്ന് ദുബായ് റോഡ് അതോറിറ്റിയായ RTA അറിയിച്ചിരിക്കുകയാണ്. (Salik to begin from Jan 31 and Ramadan rates announced). ദുബൈയിലുടനീളമുള്ള ഗതാഗതം വർദ്ധിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായിട്ടാണ് സലിക് സംവിധാനത്തെ അവതരിപ്പിക്കുന്നത്. എല്ലാവര്‍ക്കും സുഗമമായ യാത്ര ഉറപ്പാക്കുന്നതിനൊപ്പം തിരക്ക് ലഘൂകരിക്കാനും സാലിക് സംവിധാനത്തിലൂടെ കഴിയുമെന്നാണ് കരുതുന്നത്.
* പ്രവൃത്തിദിവസങ്ങളിലും തിരക്കേറിയ സമയങ്ങളിലും സാലിക്ക് ടോൾ ചാർജ്ജ് 6 ദിർഹം ആയിരിക്കും. അതായത്: രാവിലെ 6 മുതൽ 10 വരെ, വൈകുന്നേരം 4 മുതൽ രാത്രി 8 വരെ.
* തിരക്കില്ലാത്ത സമയങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെയും രാത്രി 8 മുതൽ പുലർച്ചെ 1 വരെയും ടോൾ 4 ദിർഹമായി കുറയും.
* ഞായറാഴ്ചകളിൽ, പൊതു അവധി ദിവസങ്ങൾ, പ്രത്യേക അവസരങ്ങൾ, അല്ലെങ്കിൽ പ്രധാന ഇവൻ്റുകൾ എന്നിവ ഒഴികെയുള്ള ദിവസംങ്ങളിൽ മുഴുവൻ ടോൾ 4 ദിർഹം തന്നെയായിരിക്കും.
കൂടാതെ പുലർച്ചെ 1 മുതൽ 6 വരെ സൗജന്യമായിരിക്കും.
റമദാനിലെ നിരക്ക്
ഇതോടൊപ്പം റമദാനിലെ ടോൾ നിരക്ക് പ്രഖ്യാപിച്ചു.
* സാധാരണ ദിവസങ്ങളിലും വാരാന്ത്യങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ സാലിക്ക് നിരക്ക് 6 ദിർഹം ആയിരിക്കും.
* തിരക്കില്ലാത്ത സമയം രാവിലെ 7 മുതൽ 9 വരെയും വൈകുന്നേരം 5 മുതൽ പുലർച്ചെ 2 വരെയും 4 ദിർഹം ആയി കുറയും.
സാലിക്ക് സംവിധാനം
ദുബൈയിലെ ഹൈവേകളിലൂടെ തടസ്സങ്ങളില്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന ടോൾ സംവിധാനമാണ് സലിക് ടോൾ നിരക്ക്. ടോൾ ബൂത്തുകളോ തടസ്സങ്ങളോ ഇല്ലാതെ സാധാരണ ഹൈവേ വേഗതയിൽ ടോൾ ഗേറ്റുകളിലൂടെ വാഹനം ഓടിക്കാം.
സാലിക്ക് ഉപയോഗിക്കുന്നതിന് വാഹനത്തിൻ്റെ വിൻഡ്ഷീൽഡിൽ ഒരു സാലിക് സ്റ്റിക്കർ ടാഗ് അറ്റാച്ചുചെയ്യേണ്ടതുണ്ട്. ഈ ടാഗ് പ്രീപെയ്ഡ് സാലിക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്നു. പേയ്‌മെൻ്റിൻ്റെ ആവശ്യമില്ലാതെ തന്നെ നീങ്ങാൻ നിങ്ങളെ ഈ സംവിധാനം അനുവദിക്കുന്നു, ടോൾ പിന്നീട് നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് ഓട്ടോ ഡെബിറ്റ് ആകും.
സാലിക് ടോള്‍ ഗേറ്റുകൾ
അല്‍ മംമ്സാര്‍ നോര്‍ത്ത് (അല്‍ ഇത്തിഹാദ് റോഡ്).
അല്‍ മംമ്സാര്‍ സൗത്ത് (അല്‍ ഇത്തിഹാദ് റോഡ്).
അല്‍ മക്തൂം ബ്രിഡ്ജ് (ഉമ്മ് ഹുറൈര്‍ റോഡ്).
എയര്‍പോര്‍ട്ട് ടണല്‍ (ബെയ്റൂട്ട് സ്ട്രീറ്റ്).
അല്‍ ഗാര്‍ഹുഡ് ബ്രിഡ്ജ് (ഷെയ്ഖ് റാഷിദ് റോഡ്).
അല്‍ സഫ നോര്‍ത്ത് (ഷെയ്ഖ് സായിദ് റോഡ്).
ബിസിനസ് ബേ ക്രോസിങ് (അല്‍- ഖെയ്ല്‍ റോഡ്).
അല്‍ ബര്‍ഷ (ഷെയ്ഖ് സായിദ് റോഡ്).
ജബെല്‍ അലി (ഷെയ്ഖ് സായിദ് റോഡ്).
അല്‍ സഫ നോര്‍ത്ത് (ഷെയ്ഖ് സായിദ് റോഡ്).