Uae parking service:ദുബായിലാണോ? പണം ലാഭിക്കാന്‍ അണ്‍ലിമിറ്റഡ് പാര്‍ക്കിങ് സബ്സ്ക്രിപ്ഷൻ നേടാം

Uae parking service;ദുബായ്: ദുബായിൽ ഓരോ ദിവസവും പാര്‍ക്കിങിന് പണമടക്കുന്നത് ഒരു തലവേദനയായി മാറിയിട്ടുണ്ടോ? എങ്കിൽ ചെലവ് കുറഞ്ഞതും എളുപ്പത്തിൽ കൈകാര്യം ചെയ്യാന്‍ കഴിയുന്നതുമായ ഈ പരിഹാരം നിങ്ങള്‍ക്കുള്ളതാണ്. ദുബായിലെ പെയിഡ് പബ്ലിക് പാര്‍ക്കിങ് സേവനം നല്‍കുന്ന ഏറ്റവും വലിയ കമ്പനിയായ പാര്‍ക്കിന്‍ കമ്പനി PJSC ആണ് പാര്‍ക്കിങ് സബ്സ്ക്രിപ്ഷന്‍ അവതരിപ്പിക്കുന്നത്. ഈ സബ്ക്രിപ്ഷന്‍ എടുത്താൽ വിവിധ ലൊക്കേഷനുകളിൽ ഓരോ സമയവും ഫീസ് അടക്കാതെ നിങ്ങള്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യാനാകും. ഇതിലൂടെ നിങ്ങള്‍ക്ക് സമയവും പണവും ലാഭിക്കാം.

കൂടുതൽ സൗകര്യപ്രദമായ പാര്‍ക്കിങ് സേവനം
പാര്‍ക്കിങിന് അനുവദിക്കപ്പെട്ട സമയം കഴിഞ്ഞുവെന്നോ, ടൈം ലിമിറ്റ് പുതുക്കണമെന്നോ പിഴ അടക്കേണ്ടി വരുമെന്നോ ഉള്ള ആശങ്ക ആവശ്യമില്ലെന്ന് അര്‍ഥം. എല്ലാ ദിവസവും പബ്ലിക് പാര്‍ക്കിങിനെ ആശ്രയിക്കുന്ന ആളുകളെ സംബന്ധിച്ച് ഈ സബ്സ്ക്രിപ്ഷന്‍ ഏറെ പ്രയോജനകരമായി മാറും. പാര്‍ക്കിന്‍ ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് വഴിയാണ് അണ്‍ലിമിറ്റഡ് പാര്‍ക്കിങ് സബ്സ്ക്രിപ്ഷന്‍ എടുക്കാനാവുക. സബ്ക്രിപ്ഷനെ കുറിച്ച് കൂടുതൽ അറിയാം. രണ്ട് തരത്തിലുള്ള സബ്സ്ക്രിപ്ഷനുകളാണ് പാര്‍ക്കിന്‍ ഒരുക്കുന്നത്. ഇതിൽ ഒന്നാമത്തേത് പ്ലോട്ട് ഒണ്‍ലി സബ്സ്ക്രിപ്ഷനാണ്. ഇത് നേടിയാൽ ബി, ഡി പാര്‍ക്കിങ് സോണുകളിൽ കൂടുതൽ സൗകര്യപ്രദമായ പാര്‍ക്കിങ് സേവനം ഉപയോഗപ്പെടുത്താനാകും. പാര്‍ക്കിങ് മീറ്ററുകളോ പ്രത്യേക ടൈം ലിമിറ്റോ ഏര്‍പ്പെടുത്തി നിയന്ത്രിച്ചിട്ടുള്ള മേഖലകളാണ് ഇവ.

രണ്ടാമത്തേത് റോഡ്സൈഡ് ആന്‍റ് പ്ലോട്ട്സ് പാര്‍ക്കിങ് സബ്സ്ക്രിപ്ഷനാണ്. ഇതുണ്ടെങ്കിൽ ബി, ഡി സോണുകള്‍ക്കൊപ്പം റോഡിലോ സ്ട്രീറ്റിലോ ഉള്ള എ, സി സോണുകളിലും വാഹനം പാര്‍ക്ക് ചെയ്യാനാകും. ഇനി സബ്സ്ക്രിപ്ഷന്‍ എടുക്കാന്‍ ചെലവ് വരുന്നത് എത്രയാണെന്ന് നോക്കാം. പ്ലോട്ട്സ് ഒണ്‍ലി സബ്സ്ക്രിപ്ഷന് ഒരു മാസത്തെ ഫീസ് വരുന്നത് 250 ദിര്‍ഹമാണ്. കാലാവധി മൂന്ന് മാസമാണെങ്കിൽ ഫീസ് 700 ദിര്‍ഹവുമാണ്. രണ്ടാമത് പറഞ്ഞ സബ്സ്ക്രിപ്ഷനാണെങ്കിൽ ഒരു മാസത്തിന് 500 ദിര്‍ഹവും മൂന്നു മാസങ്ങള്‍ക്ക് 1400 ദിര്‍ഹവും ഫീസ് അടക്കണം.

അപേക്ഷിക്കേണ്ടത് എങ്ങനെ?
സബ്സ്ക്രിപ്ഷന് വേണ്ടി അപേക്ഷിക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ഇതിനായി parkin.ae എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ചതിന് ശേഷം Individuals എന്ന സെക്ഷനിൽ പോയി Subscriptions എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കണം. നിങ്ങള്‍ക്ക് ആവശ്യമായ സബ്സ്ക്രിപ്ഷന്‍ ഏതാണോ അത് തെരഞ്ഞെടുത്ത് അപ്ലെെ നൗ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യണം. പാര്‍ക്കിന്‍ പോര്‍ട്ടൽ നിങ്ങള്‍ക്ക് യുഎഇ പാസ് വിവരങ്ങള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്തോ ഗസ്റ്റ് യൂസര്‍ ആയി തുടര്‍ന്നോ ഉപയോഗിക്കാവുന്നതാണ്. ഇനി സബ്സ്ക്രിപ്ഷന്‍ ആരംഭിക്കുന്ന തിയ്യതി എന്‍റര്‍ ചെയ്യണം. നിങ്ങളുടെ കോണ്ടാക്ട് ഡീറ്റെയിൽസും എമിറേറ്റ്സ് ഐഡി നമ്പറും സമര്‍പ്പിക്കേണ്ടതായി വരും.

എസ് എം എസ് ആയി ലഭിക്കുന്ന ഒടിപി വേരിഫൈ ചെയ്തതിന് ശേഷം നിങ്ങളുടെ വാഹനത്തിന്‍റെ വിവരങ്ങള്‍ നല്‍കണം. നിബന്ധനകള്‍ അംഗീകരിച്ചതിന് ശേഷം ഡെബിറ്റ് കാര്‍ഡ് അല്ലെങ്കിൽ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ആവശ്യമായ ഫീസ് അടക്കുകയാണ് വേണ്ടത്. ഫീസ് അടക്കുന്ന പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയാൽ നിങ്ങള്‍ക്ക് ഒരു സ്ഥിരീകരണം ലഭിക്കുകയും നിങ്ങളുടെ സബ്സ്ക്രിപ്ഷന്‍ നിങ്ങളുടെ വാഹനത്തിന്‍റെ നമ്പര്‍ പ്ലേറ്റുമായി ലിങ്ക് ചെയ്യപ്പെടുകയും ചെയ്യും. നിങ്ങള്‍ തെരഞ്ഞെടുത്ത സബ്സ്ക്രിപ്ഷന് അനുസരിച്ചുള്ള പാര്‍ക്കിങ് സോണുകളിലാണ് വാഹനം പാര്‍ക്ക് ചെയ്യാന്‍ കഴിയുക.

എല്ലാ സോണുകളിലും പാര്‍ക്കിങ് അനുവദനീയമല്ലഅതേ സമയം, ഈ രണ്ട് സബ്സ്ക്രിപ്ഷനുകളും ഉപയോഗിച്ച് എച്ച്, ജെ, കെ തുടങ്ങിയ സോണുകളിൽ പാര്‍ക്ക് ചെയ്യാനാകില്ല. ടീകോം ദുബായ് സിലിക്കണ്‍ ഓയാസിസ് തുടങ്ങിയ മേഖലകളിലെ പാര്‍ക്കിങ് ഏരിയകളിലും മള്‍ട്ടി സ്റ്റോറി പാര്‍ക്കിങ് ഏരിയകളിലും പാര്‍ക്കിങ് അനുവദിക്കില്ല. മറ്റൊരു കാര്യം അണ്‍ലിമിറ്റഡ് ആണെന്ന് പറയുമെങ്കിലും ഒരു സമയത്ത് തുടര്‍ച്ചയായി പാര്‍ക്ക് ചെയ്യുന്നതിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. റോഡ് സൈഡ് പാര്‍ക്കിങിന് തുടര്‍ച്ചയായ നാല് മണിക്കൂറുകളാണ് പരമാവധി ലിമിറ്റ്. പ്ലോട്ട്സ് പാര്‍ക്കിങിന് തുടര്‍ച്ചയായ 24 മണിക്കൂര്‍ വരെ പരമാവധി ലിമിറ്റ് ലഭിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top