തിരുവനന്തപുരം: വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഇന്ത്യയിലെ ജനങ്ങൾ ആശങ്കയിലാണ്. വീണ്ടും ഭരണത്തുടർച്ച ഭയക്കുന്ന ഇന്ത്യയുടെ ഭാവി തിരുത്തി എഴുതാൻ ഈ തെരഞ്ഞെടുപ്പിന് കഴിയുമോ? ഇന്ത്യ സഖ്യം ഒട്ടും പിന്നിലല്ലെങ്കിലും ജയം വിദൂരമാണ്. ഇന്ത്യൻ രാഷ്ട്രീയം ആരുടെയും കുത്തകയല്ലെന്ന് വിളിച്ചോതുന്നതാണ് ഇന്ത്യ മുന്നണിയുടെ മുന്നേറ്റം.
യുഎയിലെയുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
ബിജെപിയുടെ മുന്നേറ്റത്തിന് ഇന്ത്യ മുന്നണി വലിയ ഭീഷണിയായിരിക്കുകയാണ്. എങ്ങനെയെങ്കിലും അധികാരം തുടരാൻ കിണഞ്ഞു പരിശ്രമിക്കുകയാണ് ബിജെപി. ഡൽഹിയിൽ ബി ജെ പി, സർക്കാർ രൂപീകരണ ചർച്ച തുടങ്ങിക്കഴിഞ്ഞു. ഇന്ത്യ മുന്നണിയുടെ യോഗം നാളെ നടക്കും. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൻ ഡി എ തന്നെയാണ് ലീഡ് ചെയ്യുന്നത്. വാരണാസിയിൽ മോഡിയുടെ കനത്ത ഭൂരിപക്ഷം 145091 ലീഡോടെ മുന്നേറിക്കൊണ്ടിരിക്കുന്നു. തിരുവനന്തപുരത്ത് ശശി തരൂർ 15974 വോട്ടുകൾക്ക് ലീഡ് പിടിച്ചെടുത്തു വിജയം ഉറപ്പിച്ചിട്ടുണ്ട്. ആറ്റിങ്ങൽ വോട്ടെണ്ണൽ തുടരുമ്പോൾ ലീഡ് നില മലക്കം മറിഞ്ഞ് കൊണ്ടിരിക്കുകയാണ്.
സംസ്ഥാനത്ത് എന്നത്തേയും പോലെ യു ഡി എഫും എല്‍ ഡി എഫും തമ്മില്‍ പോരാട്ടം മുറുകുകയാണ്. എന്നിരുന്നാലും ഇത്തവണ കേരളത്തിന്റെ പ്രേമലു യുഡിഎഫിനോട് ആണ്. കഴിഞ്ഞ വർഷങ്ങളിലെ തെരഞ്ഞെടുപ്പുകളിലൊന്നും കാണാത്ത രീതിയിലാണ് എൽഡിഎഫ് താഴോട്ട് പതിച്ചിരിക്കുന്നത്. ഇടത് ഭരണത്തിന്റെ അതൃപ്തികളാണ് ജനവിധി വലത്തോട്ട് നീക്കി എൽഡിഎഫിനെ കൂപ്പു കുത്തിച്ചിരിക്കുന്നത്. യു ഡി എഫ് 17 സീറ്റില്‍ മുന്നേറുമ്പോള്‍ എല്‍ ഡി എഫ് 2 ലീഡിലേക്ക് കുറഞ്ഞിരിക്കുന്നു. ആലത്തൂർ എൽഡിഎഫിന്റെ കെ രാധാകൃഷ്ണൻ വിജയിച്ചു.
തൃശൂരിൽ സുരേഷ് ഗോപി ചരിത്ര വിജയം നേടിയിരിക്കുന്നു. 1 സീറ്റ് നേടിക്കൊണ്ട് സുരേഷ്ഗോപി തൃശൂരിൽ എന്‍ ഡി എ യ്ക്ക് കേരളത്തിലെ ബി ജെ പി യുടെ പ്രവേശനം നല്കിയത് അഭിനേതാവ് എന്ന നിലയിൽ സുരേഷ് ഗോപിയുടെ വ്യക്തി പ്രഭാവം തന്നെയാണ്. 73954 വോട്ടിനാണ് സുരേഷ്ഗോപിയുടെ ജയം.
യുഎയിലെയുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
വടകരയിൽ യു ഡി എഫിന്റെ ഷാഫി പറമ്പിൽ ലീഡ് ചെയ്യുന്നു. ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം ഉണ്ട്. വയനാട്ടിൽ രാഹുൽ ഗാന്ധി വളരെ മുന്നിലാണ്. 334535 ഭൂരിപക്ഷത്തോടെയാണ് മുന്നേറുന്നത്. മൽസരിച്ച 2 മണ്ഡലങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോഡിയേക്കാളും ലീഡോട് കൂടിയാണ് രാഹുൽ ഗാന്ധി മുന്നേറുന്നത്. വയനാട്ടിൽ മാത്രം മൂന്നര ലക്ഷം ഭൂരിപക്ഷം പിന്നിട്ട് കേരളത്തിന്റെ മണ്ണിൽ വീണ്ടും രാഹുൽ ഗാന്ധി തേരോട്ടം തുടരുകയാണ്. ആഘോഷം തുടങ്ങിക്കഴിഞ്ഞു.
കേരളത്തിൽ യുഡിഎഫ് 3 സീറ്റും എൻഡിഎ ഒരു സീറ്റും എൽഡിഎഫ് ഒരു സീറ്റും വിജയം ഡിക്ലയർ ചെയ്തിരിക്കുന്നു.
ദേശീയ തലത്തില്‍ എന്‍ ഡി എ ആണ് മുന്നില്‍. 293 സീറ്റുകളിലാണ് എന്‍ ഡി എ ലീഡ് ചെയ്യുന്നത്. ഇന്ത്യ സഖ്യം 233 ആയി കൂടിയിട്ടുണ്ട്. മറ്റുള്ളവര്‍ 17 സീറ്റിലും മുന്നേറുന്നുണ്ട്. ഞെട്ടിക്കുന്ന ഭൂരിപക്ഷങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. ചൂട് പിടിക്കുന്ന രാഷ്ട്രീയ മാറ്റങ്ങൾക്കും അട്ടിമറികൾക്കും ഇന്ത്യ സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നു. ഏറ്റവും പുതിയ അപ്ഡേറ്റുകൾക്കായി കാത്തിരിക്കുക.
യുഎയിലെയുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GHSbYqrYiiH864uYNWL5ok