Posted By Nazia Staff Editor Posted On

enforcement directorate;ദുബായിൽ സ്വത്ത് വാങ്ങികൂട്ടിയവരെ കണ്ടെത്താൻ ഇഡി; സ്രോതസ് വെളിപ്പെടുത്താൻ നോട്ടീസ് അയച്ച് തുടങ്ങി; പട്ടികയിൽ മലയാളികളും

enforcement directorate;ദുബായിൽ അനധികൃതമായി വസ്തുവകകൾ വാങ്ങിക്കൂട്ടിയവരെ കണ്ടെത്താൻ ഇഡി നീക്കം തുടങ്ങി. ആദായനികുതി വകുപ്പിൽ നിന്നും റിസർവ് ബാങ്കിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രഏജൻസി അന്വേഷണം തുടങ്ങിയത്.

ദുബായിൽ വൻതോതിൽ സ്വത്തുക്കൾ വാങ്ങിക്കൂട്ടിയവർക്ക് സ്രോതസ് വെളിപ്പെടുത്താൻ ഇഡി നോട്ടീസ് നൽകും. ഇതിനായി പ്രാഥമിക വിവരശേഖരണം കേന്ദ്ര ഏജൻസികൾ പൂർത്തിയാക്കി. മലയാളികൾ അടക്കം നിരവധി പേർ പട്ടികയിലുണ്ടെന്നാണ് വിവരം.

വിദേശനാണ്യ ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തേടിയിട്ടുണ്ട്.  ദുബായ് കേന്ദ്രീകരിച്ച് രൂപീകരിച്ച ഷെൽ കമ്പനികളിൽ പലതും ഇന്ത്യക്കാരുടേതാണ്. ഇതും അന്വേഷണ പരിധിയിൽ വരും.

നിരോധിത ഭീകര സംഘടനയായ പിഎഫ്ഐ  ദുബായിൽ വൻ തോതിൽ നിക്ഷേപം നടത്തിയതായി എൻഐഎ കണ്ടെത്തിയിരുന്നു. റിയൽ എസ്റ്റേറ്റിൽ തുടങ്ങി ഡാൻസ് ബാറിൽ വരെ പണം നിക്ഷേപിച്ചതായി പിഎഫ്ഐ നേതാവായ റൗഫ് ഷെറീഫ് ഇഡിക്ക് മൊഴി നൽകിയിരുന്നു.

പിഎഫ്ഐക്ക് ഫണ്ട് എത്തിയത് പ്രധാനമായും ​ഗൾഫ് രാജ്യങ്ങളിൽ നിന്നായിരുന്നു. 13000 ഇന്ത്യൻ അക്കൗണ്ടുകളിലേക്കാണ് പണം എത്തിയത്. ഇത് സംബന്ധിച്ച് എൻഐഎയും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

https://www.pravasiinformation.com/uae-job-vacancy-dewa-careers-2025-employment-opportunity-in-dubai-electricity-water-authority-sector/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *