flight ticket booking;പ്രവാസികളെവിട്ടുകളയരുത്…ഈ ദിവസങ്ങളിൽ വിമാനടിക്കറ്റ് ബുക്ക്‌ ചെയ്യൂ വൻ തുക ലാഭിക്കാം ; ഏറ്റവും കുറഞ്ഞ നിരക്ക്

Flight ticket booking;അബുദാബി: യുഎഇയിൽ ജോലി ചെയ്യുന്ന മലയാളികളടക്കമുള്ള പ്രവാസികൾക്ക് പണം നഷ്ടമാകുന്ന ഒരു കാര്യം നാട്ടിലേയ്ക്കുള്ള യാത്രകളായിരിക്കും. അതിനാൽ തന്നെ വളരെ കണക്കുകൂട്ടിയായിരിക്കും അവർ ഓരോ യാത്രയും പ്ളാൻ ചെയ്യുന്നത്. എന്നാൽ ചില ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ 22 ശതമാനംവരെ കിഴിവ് ലഭിക്കുമെന്നത് മിക്കവർക്കും അറിവുണ്ടായിരിക്കുകയില്ല.

ട്രാവൽ ബ്രാൻഡായ എക്സ്പീഡിയ പുറത്തിറക്കിയ ‘2025 എയർ ഹാക്ക്‌സ്’ റിപ്പോർട്ട് പ്രകാരം വെള്ളിയാഴ്‌ചയേക്കാൾ ഞായറാഴ്ച ടിക്കറ്റ് ബുക്ക് ചെയ്യുന്നതിലൂടെ യാത്രക്കാർക്ക് 16 ശതമാനംവരെ ലാഭിക്കാൻ കഴിയും. എന്നാൽ വ്യാഴാഴ്‌ചയെ അപേക്ഷിച്ച് ഞായറാഴ്‌ച്ച ടിക്കറ്റ് ബുക്ക് ചെയ്യുന്നതിലൂടെ 16 ശതമാനം നഷ്ടമുണ്ടാകുമെന്നും റിപ്പോ‌ർട്ടിൽ വ്യക്തമാക്കുന്നു.

എപ്പോഴാണ് ബുക്ക് ചെയ്യേണ്ടത്

  • വെള്ളിയാഴ്ചകളെ അപേക്ഷിച്ച് ഞായറാഴ്ചകളിൽ ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് അന്താരാഷ്ട്ര വിമാന ടിക്കറ്റുകളിൽ 16 ശതമാനംവരെ ലാഭിക്കാൻ കഴിയും.
  • വ്യാഴാഴ്ച ബുക്ക് ചെയ്യുന്നവരെ അപേക്ഷിച്ച് വാരാന്ത്യത്തിൽ പ്രീമിയം ക്ലാസ് സീറ്റുകൾ ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് 22 ശതമാനംവരെ ലാഭിക്കാൻ കഴിയും.
  • പുറപ്പെടുന്നതിന് ആറ് മുതൽ 12 ദിവസം വരെ അന്താരാഷ്ട്ര വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 21 ശതമാനംവരെ ലാഭിക്കാൻ കഴിയും. എന്നാൽ പുറപ്പെടുന്നതിന് 128 മുതൽ 138 ദിവസം വരെ മുൻകൂട്ടി ബുക്ക് ചെയ്യുന്നവരിൽ നിന്ന് ഉയർന്ന ടിക്കറ്റ് നിരക്കായിരിക്കും ഈടാക്കുന്നത്.

എപ്പോഴാണ് യാത്ര ചെയ്യേണ്ടത്

  • അന്താരാഷ്ട്ര യാത്ര ആരംഭിക്കുന്നതിനുള്ള ഏറ്റവും ചെലവേറിയ ദിവസം തിങ്കളാഴ്‌ചയാണ്. അതേസമയം, വ്യാഴാഴ്ചകളിൽ പുറപ്പെടുന്ന യാത്രക്കാർ ഒൻപത് ശതമാനംവരെ ലാഭിക്കുന്നു.
  • മറ്റ് സമയങ്ങളെ അപേക്ഷിച്ച് രാത്രി ഒൻപതിനും പുലർച്ചെ മൂന്നിനും ഇടയിൽ പുറപ്പെടുന്ന വിമാനങ്ങൾ റദ്ദാക്കാനുള്ള സാദ്ധ്യത എട്ട് ശതമാനംവരെ കുറവാണ്. വൈകിട്ട് മൂന്നുമുതൽ രാത്രി ഒൻപത് വരെ പുറപ്പെടുന്ന വിമാനങ്ങൾ രാത്രിയിൽ പുറപ്പെടുന്നവയെ അപേക്ഷിച്ച് റദ്ദാക്കാനുള്ള സാദ്ധ്യത 20 ശതമാനം കൂടുതലാണ്.
  • ജൂണിലാണ് റദ്ദാക്കലുകൾ ഏറ്റവും കുറവ്, ഏപ്രിലിലാണ് ഏറ്റവും കൂടുതൽ.
  • ഇക്കണോമി ടിക്കറ്റുകൾക്ക് ജനുവരിയാണ് ഏറ്റവും വിലകുറവുള്ള മാസം. ഇക്കണോമി ടിക്കറ്റുകൾക്ക് ഏറ്റവും ചെലവേറിയ മാസമായ ജൂണിനെ അപേക്ഷിച്ച് ജനുവരിയിൽ യാത്ര ചെയ്യുന്നതിലൂടെ യാത്രക്കാർക്ക് 13 ശതമാനം വരെ ലാഭിക്കാം.
  • പ്രീമിയം ടിക്കറ്റുകൾക്ക് ഏറ്റവും വിലകുറവുള്ള മാസം ജൂലായ് ആണ്. പ്രീമിയം ടിക്കറ്റുകൾക്ക് ഏറ്റവും ചെലവേറിയ മാസമായ ഒക്ടോബറിനെ അപേക്ഷിച്ച്, വേനൽക്കാലത്ത് യാത്ര ചെയ്യുന്നതിലൂടെ യാത്രക്കാർക്ക് 14 ശതമാനം വരെ ലാഭിക്കാം.
  • തിരക്കിൽ നിന്ന് ഒഴിവായി ശാന്തമായി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ചൊവ്വാഴ്‌ച തിര‌ഞ്ഞെടുക്കാം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top