യുഎഇയുടെ ചില ഭാഗങ്ങളിൽ താമസിക്കുന്നവർക്ക് ഇന്ന് താപനിലയിൽ വലിയ കുറവുണ്ടാകുമെന്നും ചില വടക്കൻ, കിഴക്കൻ പ്രദേശങ്ങളിൽ മഴ പെയ്യാനുള്ള സാധ്യതയുമുണ്ടെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
ഇന്ന് രാത്രിയിൽ ഈർപ്പമുള്ള കാലാവസ്ഥയും പ്രതീക്ഷിക്കുന്നു, ഫെബ്രുവരി 1 ശനിയാഴ്ച രാവിലെ ചില ആന്തരിക, തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്.
തീരപ്രദേശങ്ങളിലെയും ദ്വീപ് പ്രദേശങ്ങളിലെയും ഏറ്റവും ഉയർന്ന താപനില 22 മുതൽ 26 ഡിഗ്രി സെൽഷ്യസും, താഴ്ന്ന താപനില 13 മുതൽ 18 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു.
ഇന്ന് നേരിയതോ മിതമായതോ ആയ കാറ്റും പ്രതീക്ഷിക്കുന്നു, വേഗത മണിക്കൂറിൽ 45 കിലോമീറ്റർ വരെയാകാം. തീരപ്രദേശങ്ങളിൽ പൊടികാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ താമസക്കാർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.