Uae traffic :യുഎഇയിൽ ഒരൊറ്റ വഴിതിരിച്ചു വിടല്‍, ഫലമോ 17 മിനുട്ട് ലാഭം

Uae traffic;ഷാര്‍ജ: യുഎഇയിലെ ഏറ്റവും തിരക്കേറിയ എമിറേറ്റുകളില്‍ ഒന്നാണ് ഷാര്‍ജ. യുഎഇയില്‍ അതിവേഗം വളരുന്ന എമിറേറ്റുകളിലൊന്നാണ് ഷാര്‍ജ. തിരക്കേറിയ തെരുവുകള്‍ക്കും ഊര്‍ജ്ജസ്വലമായ സമ്പദ്‌വ്യവസ്ഥയ്ക്കും പേരുകേട്ട നഗരം കൂടിയാണ് ഷാര്‍ജ. ജനസംഖ്യ ക്രമാനുഗതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍, ഷാര്‍ജയിലെ വാഹന ഗതാഗതം സര്‍ക്കാരിനും താമസക്കാര്‍ക്കും ഒരു പ്രധാന വെല്ലുനിളിയായി മാറിയിരിക്കുകയാണ് ഇപ്പോള്‍. ഗതാഗതക്കുരുക്ക് ദൈനംദിന ജീവിതത്തെ മാത്രമല്ല, പരിസ്ഥിതിയെയും സമ്പദ്‌വ്യവസ്ഥയെയും രാജ്യത്തെ പൗരന്മാരുടെ ജീവിത നിലവാരത്തെയും ബാധിച്ചിരിക്കുകയാണ്.

ഷാര്‍ജയിലെ ഗതാഗതത്തിന്റെ പ്രധാന വെല്ലുവിളികളിലൊന്ന് റോഡില്‍ വര്‍ധിച്ചുവരുന്ന വാഹനങ്ങളുടെ എണ്ണം. റോഡുകളില്‍, പ്രത്യേകിച്ച് തിരക്കുള്ള സമയങ്ങളില്‍, പലപ്പോഴും വാഹനങ്ങള്‍ വരിയായി നീണ്ടുകിടക്കുകയായിരിക്കും. ഇത് യാത്രക്കാരെ മുഷിപ്പിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

അപര്യാപ്തമായ പൊതുഗതാഗത സംവിധാനമാണ് മറ്റൊരു വെല്ലുവിളി. പൊതുഗതാഗതം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഷാര്‍ജ നടത്തിയിട്ടുണ്ടെങ്കിലും ദുബൈയെ അപേക്ഷിച്ച് ഇപ്പോഴും പിന്നിലാണ്. പല നിവാസികളും യാത്രയ്ക്കായി സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നു. ഇത് ഗതാഗത സ്ഥിതി കൂടുതല്‍ വഷളാക്കാനിടയാക്കുന്നു. 

എന്നാല്‍ അടുത്തായി ഷാര്‍ജയിലെ അധികൃതരുടെ ചലമാത്മകമായ ചിന്തയിലൂടെ 17 മിനുട്ട് വരെ ലാഭിക്കാനാകും എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.  

ഷാര്‍ജയിലെ അല്‍ തവൂണ്‍, അല്‍ മജാസ്, അല്‍ ഖാന്‍, അല്‍ മംസാര്‍ എന്നിവിടങ്ങളിലെ നിവാസികള്‍ അല്‍ തവൂണ്‍ സ്ട്രീറ്റില്‍ പുതുതായി തുറന്ന ട്രാഫിക് വഴിതിരിച്ചുവിട്ടതിന് നന്ദി പറയുകയാണിപ്പോള്‍. പുതിയ റൂട്ട് തിരക്ക് ഗണ്യമായി ലഘൂകരിച്ചുവെന്നാണ് പല നിവാസികളും പറയുന്നത്. ഈ വഴിതിരിച്ചു വിടലിലൂടെ തിരക്കേറിയ സമയങ്ങളില്‍ യാത്രാ സമയം 25 മിനിറ്റ് വരെ കുറയുന്നു.

അല്‍ ഇത്തിഹാദ് റോഡില്‍ നിന്ന് അല്‍ തവൂണ്‍ സ്ട്രീറ്റിലേക്കുള്ള ഒറ്റ എക്‌സിറ്റ് കടുത്ത തടസ്സങ്ങളാണ് സൃഷ്ടിച്ചുകൊണ്ടിരുന്നത്, പ്രത്യേകിച്ച് വൈകുന്നേരങ്ങളില്‍. ഇതിനുമുമ്പ് അല്‍ ഖാനിലേക്കും അല്‍ മംസാറിലേക്കും പോകുന്ന വാഹനങ്ങള്‍ റൗണ്ട് എബൗട്ടില്‍ യുടേണ്‍ എടുക്കാന്‍ നിര്‍ബന്ധിതരാകുമായിരുന്നു. ഇപ്പോള്‍, പുതിയ വഴിതിരിച്ചുവിടല്‍ നിലവില്‍ വന്നതോടെ, ഷാര്‍ജയില്‍ പ്രവേശിച്ച് വീട്ടിലെത്താന്‍ വെറും മൂന്നോ നാലോ മിനിറ്റ് മതിയെന്നാണ് താമസക്കാര്‍ പറയുന്നത്.

UAE: How new Sharjah diversion helps residents cut travel time from 20 to 2 OR 3 minutes

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top