Expat death; 30 വർഷത്തിലേറെ ദുബൈ പൊലീസിൽ സേവനമനുഷ്ഠിച്ച മലയാളിയുടെ മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കളില്ലാതെ മോർച്ചറിയിൽ. ജനുവരി 30ന് മരിച്ച തിരുവനന്തപുരം വെള്ളറട സ്വദേശി വിജയൻ മാത്യു തോമസിന്റെ മൃതദേഹമാണ് ദിവസങ്ങളായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്.
അവകാശികളെത്തിയാൽ മാത്രമാണ് മൃതദേഹം വിട്ടുനൽകുകയെന്നതിനാൽ ബന്ധുക്കളെ തേടുകയാണ് ഇദ്ദേഹത്തിന്റെ സഹപ്രവർത്തകർ. വിജയൻ നാട്ടിൽ പോയിട്ട് 13 വർഷത്തിലേറെയായെന്ന് സഹപ്രവർത്തകർ പറയുന്നു.
ബന്ധുക്കളുമായി ബന്ധമുണ്ടായിരുന്നില്ലെന്നും ഒരുമാസം മുമ്പ് ജോലിയിൽ നിന്ന് വിരമിച്ച ഇദ്ദേഹത്തിന്റെ വിസ കാൻസൽ ചെയ്തെങ്കിലും നാട്ടിലേക്ക് മടങ്ങിയിരുന്നില്ലെന്നും ഇവർ മാധ്യമങ്ങളോട് പറഞ്ഞു. ദുബൈ പൊലീസിലെ കുക്കായിരുന്നു 61 കാരനായ വിജയൻ മാത്യു തോമസ്. ബന്ധുക്കളെ സംബന്ധിച്ച് വിവരം ലഭിക്കുന്നവർക്ക് +971 55 294 5937 എന്ന നമ്പറിൽ ബന്ധപ്പെടാം.