UAE App; യുഎഇയിൽ ഏറ്റവും ജനകീയമായ ആപ്പ് ഏതെന്നോ?

UAE App; കഴിഞ്ഞ വർഷം രാജ്യത്ത്​ ഏറ്റവും ജനകീയമായ മൊബൈൽ ആപ്ലിക്കേഷൻ എന്ന സ്ഥാനം ടിക്​ടോക്കിന്​. സെൻസർ ടവേഴ്​സ്​ സ്​റ്റേറ്റ്​​ ഓഫ്​ മൊബൈൽ 2025 റിപ്പോർട്ടിലാണ്​ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്​. ചൈനീസ്​ നിയന്ത്രണത്തിലുള്ള ടിക്​ടോക്കിൽ താമസക്കാർ ഓരോ ദിവസവും ശരാശരി രണ്ട് മണിക്കൂർ ചെലവഴിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

രാജ്യത്തെ 1.12 കോടി ജനങ്ങൾ 763 കോടി മണിക്കൂറാണ്​ കഴിഞ്ഞ വർഷം ടിക്ടോക്കിൽ ചിലവഴിച്ചത്​. ഇതനുസരിച്ച്​ ഓരോ താമസക്കാരനും 700 മണിക്കൂർ സമയം ഇത്​ ഉപയോഗിച്ചിട്ടുണ്ട്​. റിപ്പോർട്ടിലെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്​ ദുബൈ ആസ്ഥാനമായ ടെലഗ്രാം ആപ്പാണ്​. ഓരോ ദിവസവും ശരാശരി ഒരു മണിക്കൂറാണ്​ ടെലഗ്രാമിൽ താമസക്കാർ ചെലവഴിക്കുന്നത്​.

വാട്​സാപ്പ്​, എം.എക്സ്​ പ്ലയർ, ഗൂഗ്​ൾ മാപ്​സ്​, പ്ലേഇറ്റ്​, ജീമെയിൽ എന്നിവയാണ്​ ഇതിന്​ പിറകിലായി സ്ഥാനം പിടിച്ച ആപ്പുകൾ. അതേപോലെ, യു.എ.ഇയിലുള്ളവർ ഓൺലൈനിലായിരിക്കുമ്പോൾ മിക്ക സമയവും ചെലവഴിക്കുന്നത്​ സോഷ്യൽ മീഡിയ ആപ്പുകളിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. എ.ഐ ചാറ്റ്​ ബോട്ട്​സ്​, സോഫ്​റ്റ്​വെയർ എന്നിവയാണ്​ പിന്നാലെയുള്ളത്​.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top