Dubai RTA: യുഎഇ ടൂർ വനിതാ സൈക്ലിംഗ് റേസ് കാരണം ഫെബ്രുവരി 6 വ്യാഴാഴ്ച ദുബായിലെ ചില റോഡുകൾ താൽക്കാലികമായി അടച്ചിടുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ബുധനാഴ്ച പ്രഖ്യാപിച്ചു.
ലത്തീഫ ഹോസ്പിറ്റൽ സ്ട്രീറ്റ്, ഔദ് മേത്ത റോഡ്, അൽ സീഫ് സ്ട്രീറ്റ്, കോർണിഷ് സ്ട്രീറ്റ്, അൽ ഖലീജ് സ്ട്രീറ്റ്, ഒമർ ബിൻ അൽ ഖത്താബ് സ്ട്രീറ്റ്, ബനിയാസ് റോഡ്, റെബത്ത് സ്ട്രീറ്റ്, ട്രിപ്പോളി സ്ട്രീറ്റ്, സായിദ് ബിൻ ഹംദാൻ, അൽ ഖുദ്ര സ്ട്രീറ്റ്, സെയ്ഹ് അസ് സലാം സ്ട്രീറ്റ്, ഉമ്മു സുഖീം സ്ട്രീറ്റ്, കിംഗ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് സ്ട്രീറ്റ്, ദുബായ് ഹാർബർ ഏരിയ എന്നിവയെ ബാധിക്കുമെന്ന് അതോറിറ്റി അറിയിച്ചു.
ലക്ഷ്യസ്ഥാനത്ത് സുഗമമായി എത്തിച്ചേരുന്നതിന് മുൻകൂട്ടി യാത്രകൾ ആസൂത്രണം ചെയ്യാനും നേരത്തെ പുറപ്പെടാനും അതോറിറ്റി ഡ്രൈവർമാരോട് ആവശ്യപ്പെട്ടു.
ദുബായ് പോലീസ് ഓഫീസേഴ്‌സ് ക്ലബ്ബിൽ നിന്ന് ഉച്ചയ്ക്ക് 12.45 ന് മത്സരം ആരംഭിച്ച് വൈകുന്നേരം 4.40 ന് ദുബായ് ഹാർബറിൽ അവസാനിക്കും.