Nusuk App ;യുഎഇയില്‍ നിന്നുള്ളവര്‍ക്ക്‌ നുസുക് ആപ്പ് വഴി എങ്ങനെ ഉംറ പെര്‍മിറ്റ് എടുക്കാം


Nusuk App :ദുബൈ: നിങ്ങള്‍ ഇത്തവണ ഉംറ നിര്‍വഹിക്കാന്‍ പദ്ധതിയിടുന്നുണ്ടോ? അന്താരാഷ്ട്ര തീര്‍ഥാടകര്‍ മക്കയിലെ ഗ്രാന്‍ഡ് മോസ്‌കിലോ മദീനയിലെ പ്രവാചക പള്ളിയിലോ പ്രവേശിക്കുന്നതിന് മുമ്പ് ഉംറ പെര്‍മിറ്റ് നേടിയിരിക്കണം. പുണ്യ റൗദയിലേക്കുള്ള പ്രവേശനത്തിനുള്ള അനുമതിയും ഇതില്‍ ഉള്‍പ്പെടുന്നു.

നുസുക് ആപ്പ് ഈ പ്രക്രിയയെ കൂടുതല്‍ സുഗമമാക്കുന്നു. എന്നാല്‍ ഭൂരിഭാഗം പേര്‍ക്കും ഇതിനെക്കുറിച്ച് വലിയ ധാരണയില്ല. തീര്‍ത്ഥാടകര്‍ക്ക് പെര്‍മിറ്റുകള്‍ക്ക് അപേക്ഷിക്കാനും, ടൈം സ്ലോട്ടുകള്‍ ബുക്ക് ചെയ്യാനും, അവശ്യ തീര്‍ത്ഥാടന വിവരങ്ങള്‍ ആക്‌സസ് ചെയ്യാനും ഈ ആപ്പിലൂടെ സാധിക്കും. നുസുക്കിലൂടെ നിങ്ങളുടെ ഉംറ പെര്‍മിറ്റ് എങ്ങനെ രജിസ്റ്റര്‍ ചെയ്യാമെന്നുള്ള ഘട്ടം ഘട്ടമായുള്ള ഗൈഡ് ഇതാ.

എന്താണ് നുസുക് ആപ്പ്?
ആപ്പിള്‍, ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ ലഭ്യമായ നുസുക് ആപ്പ്, മക്കയിലേക്കും മദീനയിലേക്കും ഉള്ള ഔദ്യോഗിക വഴികാട്ടിയാണ്. സുസുക് ആപ്പ് ഇനിപ്പറയുന്നവയെക്കുറിച്ചുള്ള അവശ്യ വിവരങ്ങള്‍ നല്‍കുന്നു:

ഇമിഗ്രേഷന്‍ ആവശ്യകതകള്‍

ഉംറ ഗ്രൂപ്പ് പാക്കേജുകള്‍

മക്കയിലും മദീനയിലും സന്ദര്‍ശിക്കേണ്ട പ്രധാന സ്ഥലങ്ങള്‍

ഉംറയ്ക്കായി, ആപ്പ് ഉപയോക്താക്കളെ വിസ അപേക്ഷാ പ്രക്രിയയിലൂടെ നയിക്കുകയും അവരുടെ ഉംറ പെര്‍മിറ്റിനായി ലഭ്യമായ ടൈം സ്ലോട്ടുകള്‍ ബുക്ക് ചെയ്യാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു.

നുസുക് വെബ്‌സൈറ്റ് പ്രകാരം, തീര്‍ത്ഥാടകര്‍ മക്കയിലെ ഗ്രാന്‍ഡ് മോസ്‌കില്‍ എത്തുന്നതിന് മുമ്പ് ഉംറ പെര്‍മിറ്റ്(Umrah Permit) നേടിയിരിക്കണം. തീര്‍ത്ഥാടകര്‍ക്ക് എളുപ്പത്തിലും ഭക്തിയോടെയും ഉംറ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്നതിന് തിരക്ക് കുറഞ്ഞ സമയങ്ങളില്‍ ബുക്ക് ചെയ്യാനാണ് പ്ലാറ്റ്‌ഫോം നിര്‍ദ്ദേശിക്കുന്നത്.

നുസുക് ആപ്പ് വഴി ഉംറ പെര്‍മിറ്റിന് എങ്ങനെ അപേക്ഷിക്കാം?
ആപ്പിള്‍, ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ നുസുക് ആപ്പ് ലഭ്യമാണ്. ഉംറ പെര്‍മിറ്റിന് അപേക്ഷിക്കുന്നതിന്, നിങ്ങള്‍ ഒരു അക്കൗണ്ട് സൃഷ്ടിച്ച് ഈ ഘട്ടങ്ങള്‍ പാലിക്കേണ്ടതുണ്ട്:

ഘട്ടം 1: ഒരു അക്കൗണ്ട് സൃഷ്ടിക്കുക(Create An Account)
നിങ്ങള്‍ ഒരു അന്താരാഷ്ട്ര സന്ദര്‍ശകനാണെങ്കില്‍(International Visiter), ‘Visitor’ അക്കൗണ്ട് ഓപ്ഷന്‍ തിരഞ്ഞെടുത്ത് ഇനിപ്പറയുന്ന വിശദാംശങ്ങള്‍ നല്‍കുക:

വിസ നമ്പര്‍ (നിങ്ങളുടെ സഊദി ഇവിസ അല്ലെങ്കില്‍ ഉംറ വിസയില്‍ കാണിച്ചിരിക്കുന്നത് പോലെ)
പാസ്‌പോര്‍ട്ട് നമ്പര്‍
ജനനത്തീയതി
ദേശീയത
മൊബൈല്‍ നമ്പര്‍
ഇമെയില്‍ ഐഡി

ആവശ്യമായ വിവരങ്ങള്‍ നല്‍കിക്കഴിഞ്ഞാല്‍ ഒരു പാസ്‌വേഡ് സൃഷ്ടിച്ച്, നിബന്ധനകളും വ്യവസ്ഥകളും അംഗീകരിച്ച്, ‘രജിസ്റ്റര്‍'(Register) ടാപ്പ് ചെയ്യുക.

തുടര്‍ന്ന് നിങ്ങള്‍ക്ക് SMS വഴി ഒരു ഒറ്റത്തവണ പാസ്‌വേഡ് (OTP) ലഭിക്കും. നിങ്ങളുടെ അക്കൗണ്ട് സ്ഥിരീകരിക്കാന്‍ OTP നല്‍കുക.

ഘട്ടം 2: നിങ്ങളുടെ ഉംറ യാത്ര ബുക്ക് ചെയ്യുക
1. രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍, സേവന മെനുവില്‍(Service Menu) നിന്ന് ‘ഉംറ പെര്‍മിറ്റ് നല്‍കുക’ തിരഞ്ഞെടുക്കുക.
2. നിങ്ങളുടെ അക്കൗണ്ട് തിരഞ്ഞെടുത്ത് ആവശ്യമെങ്കില്‍ കൂടെയുള്ളവരുടെ വിവരങ്ങള്‍ ചേര്‍ക്കുക.
3. ഉംറയ്ക്ക് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട തീയതിയും സമയവും തിരഞ്ഞെടുക്കുക.

പച്ച സ്ലോട്ടുകള്‍ തിരക്ക് കുറഞ്ഞ സമയങ്ങളെയും ചുവന്ന സ്ലോട്ടുകള്‍ തിരക്കേറിയ സമയങ്ങളേയുമാണ് സൂചിപ്പിക്കുന്നത്. 

4. നിങ്ങളുടെ സമയ സ്ലോട്ട് തിരഞ്ഞെടുത്ത ശേഷം, ‘തുടരുക'(Continue) ടാപ്പ് ചെയ്യുക. സ്‌ക്രീനില്‍ നിങ്ങളുടെ ബുക്കിംഗ് വിശദാംശങ്ങള്‍ പ്രദര്‍ശിപ്പിക്കും. അതില്‍ ഉള്‍പ്പെടുന്നതിവയാണ്:
പെര്‍മിറ്റ് നമ്പറും റിസര്‍വേഷന്‍ നമ്പറും
പെര്‍മിറ്റിന്റെ QR കോഡ്
നിങ്ങളുടെ ബുക്കിംഗിന്റെ തീയതിയും സമയ സ്ലോട്ടും

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top