Flight ticket fare;അബുദാബി: റമദാന്‍ മാസം അടുത്തതോടെ യു എ ഇയില്‍ നിന്നുള്ള വിമാന നിരക്കുകളില്‍ വലിയ വര്‍ധനവ്. ഉംറ നിര്‍വഹിക്കാനും റമദാന്‍ വ്രതം അനുഷ്ഠിക്കാനുമായി മക്കയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് എമിറാത്തികള്‍. ഇതിനെ തുടര്‍ന്നുണ്ടായ ഡിമാന്‍ഡാണ് നിരക്ക് വര്‍ധനയ്ക്ക് കാരണം. കഴിഞ്ഞ വര്‍ഷത്തെ ശൈത്യകാലത്തെ അപേക്ഷിച്ച് ഏകദേശം 140 ശതമാനം വര്‍ധനവാണ് നിരക്കിലുണ്ടായിരിക്കുന്നത്.

വിശുദ്ധ നഗരമായ മക്കയില്‍ റമദാന്‍ ആരംഭിക്കാനും അവസാനിപ്പിക്കാനും നിരവധി താമസക്കാര്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട്. ഇത് വലിയ യാത്രാ ഡിമാന്‍ഡ് സൃഷ്ടിക്കുന്നതായി ഒരു ഉംറ ഓപ്പറേറ്റര്‍ ഖലീജ് ടൈംസിനോട് പറഞ്ഞു. വിശ്വാസികളില്‍ പലരും വിശുദ്ധ മാസം ആരംഭിക്കുന്നതിന് മുമ്പ് ജിദ്ദയിലെത്താന്‍ ആഗ്രഹിക്കുന്നു. അതുവഴി അവര്‍ക്ക് അവരുടെ ആദ്യത്തെ തറാവീഹ് ഗ്രാന്‍ഡ് മസ്ജിദില്‍ നമസ്‌കരിക്കാനാകും.

മറ്റു ചിലര്‍ റമദാനിന്റെ അവസാന നാളുകളാണ് മക്കയില്‍ ചെലവഴിക്കാന്‍ തിരഞ്ഞെടുക്കുന്നത്. ഒന്നുകില്‍ അവിടെ ഈദ് ആഘോഷിക്കുക അല്ലെങ്കില്‍ അവസാന നോമ്പ് തുറന്ന് വീട്ടിലേക്ക് മടങ്ങുക, റെഹാന്‍ അല്‍ ജസീറ ടൂറിസത്തിലെ ഷിഹാബ് പെര്‍വാഡ് പറഞ്ഞു. ആയിരക്കണക്കിന് യു എ ഇ നിവാസികള്‍ ജനുവരിയില്‍ ഉംറ നിര്‍വഹിച്ചു. റമദാന്‍ അടുക്കുമ്പോള്‍ ഫെബ്രുവരിയിലെ ആവശ്യം ഗണ്യമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു എന്നും പെര്‍വാഡ് പറഞ്ഞു.
2024 ഒക്ടോബറിനും ഡിസംബറിനും ഇടയിലുള്ള വിമാനക്കൂലി ഒരു റൗണ്ട് ട്രിപ്പ് ഡയറക്ട് ഫ്‌ലൈറ്റിന് ശരാശരി 580 ദിര്‍ഹം ആയിരുന്നു. നിലവില്‍ ദുബായില്‍ നിന്ന് ജിദ്ദയിലേക്കുള്ള വണ്‍വേ ടിക്കറ്റിന് 980 ദിര്‍ഹമാണ് നിരക്ക്, അതേസമയം മടക്കയാത്ര നിരക്ക് ശരാശരി 1400 ദിര്‍ഹവും. റമദാനിന്റെ പ്രാരംഭ ദിവസങ്ങളില്‍ നിരക്ക് 1200 ദിര്‍ഹമാകാറുണ്ട്. ദുബായില്‍ നിന്ന് 1600 ദിര്‍ഹവും അബുദാബിയില്‍ നിന്ന് 1700 ദിര്‍ഹം മുതലുമാണ് നിരക്ക്.