Expat Malayali Died in UAE; യുഎഇയിൽ ജോലിക്കിടെ മലയാളി കുഴഞ്ഞുവീണു മരിച്ചു

Expat Malayali Died in UAE അബുദാബി: മലയാളി ജോലിക്കിടെ മലയാളി അബുദാബിയിൽ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം തിരൂർ കന്മനം സ്വദേശിയും അബുദാബി അൽ വഹ്ദ മാൾ ലുലു ഹൈപ്പർമാർക്കറ്റ് സൂപ്പർവൈസറുമായ സിവി ഷിഹാബുദ്ദീൻ (46) ആണ് മരിച്ചത്. വ്യാഴാഴ്ച ഹൈപ്പർമാർക്കറ്റിൽ ജോലിയ്ക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. 

 പ്രഥമശുശ്രൂഷ നൽകി ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബനിയാസ് മോർച്ചറിയിൽ നടന്ന മയ്യത്ത് നമസ്കാരത്തിന് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി നേതൃത്വം നൽകി. നടപടിക്രമങ്ങൾ പൂർത്തിയാക്കി ശനിയാഴ്ച പുലർച്ചെ നാട്ടിലെത്തിച്ച മൃതദേഹം കന്മനം ജമാഅത്ത് പള്ളിയിൽ ഖബറടക്കി. ഭാര്യയും മൂന്ന് മക്കളുമുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top