UAE Police; മാലിന്യക്കൂമ്പാരത്തില്‍ കുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടെത്തി. എമിറേറ്റിലെ അൽ സജാ ഏരിയയിലെ മാലിന്യക്കൂമ്പാരത്തിൽനിന്നാണ് നവജാതശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിനെ ഉപേക്ഷിച്ചയാളെ കണ്ടെത്താനുള്ള അന്വേഷണം അധികൃതര്‍ ആരംഭിച്ചു. ജനുവരി 27 ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് കുഞ്ഞിന്‍റെ മൃതദേഹം ലഭിച്ചത്.

കുഞ്ഞിന്‍റെ ദേഹത്ത് വസ്ത്രങ്ങളൊന്നുമില്ലാതെ മൃതദേഹം വലിച്ചെറിയുകയായിരുന്നെന്ന് ഷാർജ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മുനിസിപ്പൽ ജീവനക്കാരുടെ പതിവ് മാലിന്യശേഖരണത്തിനും സംസ്കരണത്തിനുമായി എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പൂർണ്ണവളർച്ചയെത്തിയ പെൺകുഞ്ഞിന്‍റെ മൃതദേഹമായിരുന്നു. മൃതദേഹത്തോടൊപ്പം മറുപിള്ളയും ഉണ്ടായിരുന്നു.
കുഞ്ഞിനെ ജനിച്ചയുടൻ തന്നെ ഉപേക്ഷിച്ചതാണെന്ന് സൂചിപ്പിക്കുന്നു. തുടർന്ന്, ആശുപത്രിയിലേക്ക് കൊണ്ടുപോയി പോസ്റ്റ്‌മോർട്ടത്തിനായി ഫോറൻസിക് ലബോറട്ടറിയിലേക്ക് അയച്ചു. കുഞ്ഞിനെ ഉപേക്ഷിച്ചതിന് ഉത്തരവാദിയായ അമ്മയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് അധികൃതർ.