Expat Death; ഷാര്‍ജയില്‍ ബഹുനില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് പ്രവാസിക്ക് ദാരുണാന്ത്യം. 44 വയസ്സുള്ള സിറിയക്കാരനാണ് മരിച്ചത്. ഷാര്‍ജയിലെ അല്‍ താവുന്‍ പ്രദേശത്താണ് സംഭവം ഉണ്ടായത്. ജനുവരി 31ന് രാത്രി 11 മണിക്കാണ് അപകടം.

അതുവഴി കടന്നുപോയ വഴിയാത്രികരാണ് മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ ഇവര്‍ എമര്‍ജന്‍സി സര്‍വീസുകളെ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസും സിഐഡി വിഭാഗവും നാഷണല്‍ ആംബുലന്‍സ് സംഘവും സ്ഥലത്തെത്തി. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു ഇയാളെ കണ്ടെത്തിയത്.
അധികൃതര്‍ മരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് പ്രവാസിയുടെ മൃതദേഹം 11.30ഓടെ ആശുപത്രിയിലേക്കും പിന്നീട് പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിനായി ഫോറന്‍സിക് ലാബിലേക്കും മാറ്റി. പ്രവാസി താഴേക്ക് വീണതെങ്ങനെയാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. കാരണം കണ്ടെത്താൻ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. ആത്മഹത്യ ആണോയെന്നും അന്വേഷിക്കും.