Dubai Rail Bus Project:ദുബായ്: ദുബായ് നഗരത്തിലെ പൊതുഗതാഗതം കൂടുതൽ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി പുതുതായി അവതരിപ്പിക്കുന്ന റെയിൽ ബസ് പദ്ധതി ആരംഭിക്കുക ദുബായ് മെട്രോയും ദുബായ് ട്രാമും സർവീസ് നടത്താത്ത പ്രദേശങ്ങളിൽ. ഇവ രണ്ടും ഇതുവരെ എത്തിച്ചേരാത്ത സമൂഹങ്ങൾക്ക് സേവനം നൽകുക എന്നതാണ് റെയിൽ ബസിന്റെ ലക്ഷ്യമെന്ന് ആർടിഎയിലെ റെയിൽ പ്ലാനിങ് ആൻഡ് പ്രോജക്ട് ഡെവലപ്മെന്റ് വകുപ്പ് ഡയറക്ടർ മാലെക് റമദാൻ മിഷ്മിഷ് പറഞ്ഞു. ഇതു പ്രകാരം, ദുബായ് മെട്രോയുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത കറാമ, അൽ ബർഷ, ദെയ്റ എന്നിവിടങ്ങളിലെ ഉൾപ്രദേശങ്ങളിൽ ആദ്യഘട്ടത്തിൽ റെയിൽ ബസ് ശൃംഖല ഉണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഈ പ്രദേശങ്ങളിൽ റെയിൽ ബസിന് പ്രത്യേക റെയിൽ ശൃംഖല ഉണ്ടായിരിക്കും. വിശാലമായ ഇരിപ്പിടങ്ങളും നിൽക്കാൻ വിശാലമായ സ്ഥലവും രൂപകൽപന ചെയ്തിരിക്കുന്ന റെയിൽ ബസുകൾ, അയൽപക്കങ്ങളിൽനിന്ന് യാത്രക്കാരെ കയറ്റുകയും അവരെ മെട്രോയിലേക്ക് കൊണ്ടുവരികയും ചെയ്യും. കുറഞ്ഞ ശബ്ദത്തോടെ പ്രവർത്തിക്കുന്നവയാണ് വൈദ്യുതോർജത്തിൽ ഓടുന്ന റെയിൽ ബസുകൾ. ശബ്ദ മലിനീകരണം കുറയുമെന്നതിനാൽ റെസിഡൻഷ്യൽ കമ്മ്യൂണിറ്റികൾക്ക് അനുയോജ്യമാണ് ഈ ബസുകൾ.
മെട്രോ എത്താത്ത സ്ഥലങ്ങളിലേക്ക് റെയിൽ ബസ് വരുന്നു, കുറഞ്ഞ ചെലവിൽ യാത്ര; ദുബായിലെ ഈ മേഖലകളിലേക്ക് ആദ്യം സർവീസ്