Dubai road; ദു​ബൈ-​അ​ൽ​ഐ​ൻ റോ​ഡി​ൽ പു​തി​യ എ​ക്സി​റ്റ്: വിശദാംശങ്ങൾ ചുവടെ

Dubai road;ദു​ബൈ-​അ​ൽ​ഐ​ൻ റോ​ഡി​ൽ പു​തി​യ എ​ക്സി​റ്റ് തു​റ​ന്നു. അ​ൽ​ഐ​ൻ ദി​ശ​യി​ലെ എ​ക്സി​റ്റ് ന​മ്പ​ർ 58ലൂ​ടെ ക​ട​ന്നാ​ൽ അ​ൽ​ഫ​ഖ മേ​ഖ​ല​യി​ലേ​ക്കു​ള്ള യൂ​ടേ​ൺ എ​ടു​ക്കാ​ൻ സൗ​ക​ര്യ​മു​ണ്ടാ​കു​മെ​ന്ന് ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) അ​റി​യി​ച്ചു. ഈ ​മേ​ഖ​ല​യി​ലേ​ക്കു​ള്ള ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് പു​തി​യ എ​ക്സി​റ്റെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

അ​ൽ ഐ​ൻ റോ​ഡി​ൽ അ​ൽ ഫ​ഖ മേ​ഖ​ല​ക്ക​ടു​ത്തു​ള്ള ഗ​താ​ഗ​തം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ പു​തി​യ എ​ക്സി​റ്റ്​ നി​ർ​മി​ച്ച​ത്. കൂ​ടാ​തെ ദു​ബൈ-​അ​ൽ ലൈ​ൻ റോ​ഡി​ൽ 430 മീ​റ്റ​ർ നീ​ള​ത്തി​ൽ കു​റ​ഞ്ഞ വേ​ഗ​ത​യു​ള്ള പാ​ത നി​ർ​മാ​ണം ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്​ മ​റ്റ്​ ഗ​താ​ഗ​ത പ​രി​ഷ്കാ​ര​ങ്ങ​ൾ.

എ​ക്​​സി​റ്റ്​ 58ലേ​ക്കു​ള്ള പ്ര​വേ​ശ​നം എ​ളു​പ്പ​മാ​ക്കാ​ൻ ഇ​ത്​ സ​ഹാ​യി​ക്കും. നി​ല​വി​ലു​ള്ള തു​ര​ങ്ക​ത്തി​ൽ​നി​ന്നു​ള്ള എ​ൻ​ട്രി​യും എ​ക്സി​റ്റും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും റോ​ഡി​ലെ യു ​ടേ​ൺ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി പു​തി​യ റൗ​ണ്ട്​ എ​ബൗ​ട്ടും നി​ർ​മി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ, അ​ൽ ഐ​നി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ പു​റ​പ്പെ​ടു​ന്ന​തി​ന് 600 മീ​റ്റ​ർ ആ​ക്സി​ല​റേ​ഷ​ൻ പാ​ത​യു​ടെ നി​ർ​മാ​ണ​വും പൂ​ർ​ത്തി​യാ​യി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top