uae weather update;ദുബൈ: രാജ്യത്തെ ഏറ്റവും പുതിയ കാലാവസ്ഥ വിവരങ്ങൾ യുഎഇയുടെ നാഷണൽ സെൻ്റർ ഫോർ മെറ്റീരിയോളജി (NCM) പുറത്തുവിട്ടു. പുതിയ അപ്ഡേറ്റ് പ്രകാരം യുഎഇയിൽ ഇന്നലെ മഴ പെയ്തിരുന്നു. ഇന്നലെ വൈകുന്നേരം റാസൽഖൈമയിലെ ജബൽ ജെയ്‌സിൻ്റെ വിവിധ ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയാണ് രേഖപ്പെടുത്തിയത്.

മഴ പെയ്തത്തോടെ രാജ്യത്തുടനീളം തണുത്തതും കൂടുതൽ സുഖകരവുമായ കാലാവസ്ഥയ്ക്ക് കാരണമായി.
പുതിയ കാലാവസ്ഥ പ്രവാചനത്തിലെ ഹൈലറ്റ്സുകൾ ഇപ്രകാരം:
* രാജ്യത്തുടനീളമുള്ള കാലാവസ്ഥ ഇപ്പോൾ ഭാഗികമായി മേഘാവൃതമാണ്.
* ചില പടിഞ്ഞാറൻ പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടും.
* പൊടി അലർജിയുള്ളവർ മുൻകരുതലുകൾ എടുക്കണം.
* മിതമായ കാറ്റ് പ്രതീക്ഷിക്കുന്നു.
* വടക്കൻ പ്രദേശങ്ങളിൽ കാറ്റിൻ്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ വരെയാകാം.
* ദ്വീപുകളിലും ചില വടക്കൻ, തീരപ്രദേശങ്ങളിലും നേരിയ മഴയ്‌ക്കുള്ള സാധ്യത ഉണ്ട്.
* വടക്കുകിഴക്ക് നിന്ന് വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് നേരിയതോ മിതമായതോ ആയ കാറ്റ് ഉണ്ടാകും
* അറേബ്യൻ ഗൾഫിൽ മിതമായതോ ഒമാൻ കടലിൽ നേരിയതോ ആയ കടൽക്ഷോഭം പ്രതീക്ഷിക്കാം.
UAE weather forecast: Light rain expected