ramadan 2025;ദുബൈ: റമദാന്‍ അടുക്കുമ്പോള്‍, ആവശ്യക്കാര്‍ക്ക് ഭക്ഷണപ്പൊതികള്‍ തയ്യാറാക്കിക്കൊണ്ടോ ഇഫ്താര്‍ ഭക്ഷണം ദാനം ചെയ്തുകൊണ്ടോ യുഎഇ നിവാസികള്‍ പലരും റമദാനിലെ പുണ്യം നേടാന്‍ ശ്രമിക്കാറുണ്ട്.

രജിസ്റ്റര്‍ ചെയ്ത നിരവധി ചാരിറ്റി സംഘടനകള്‍ ഇതിനകം തന്നെ റമദാന്‍ കാമ്പെയ്‌നുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇഫ്താര്‍ ഭക്ഷണം സ്‌പോണ്‍സര്‍ ചെയ്യാനും കുട്ടികള്‍ക്കുള്ള ഈദ് വസ്ത്രങ്ങള്‍ക്കായി സംഭാവന നല്‍കാനും താമസക്കാര്‍ക്ക് ഇപ്പോള്‍ സാധിക്കും. നിലവില്‍ റമദാന്‍ കാമ്പെയ്‌നുകള്‍ നടത്തുന്ന രജിസ്റ്റര്‍ ചെയ്ത യുഎഇ ചാരിറ്റികളും നിങ്ങള്‍ക്ക് എങ്ങനെ അവയ്ക്ക് സംഭാവന നല്‍കാമെന്നതും പരിശോധിക്കാം.

ദുബൈ ചാരിറ്റി അസോസിയേഷന്‍
ദുബൈ ചാരിറ്റി അസോസിയേഷന്റെ റമദാന്‍ കാമ്പയിന്‍ വഴി യുഎഇയിലും അന്തര്‍ദേശീയമായും ഇഫ്താര്‍ ഭക്ഷണം നല്‍കുന്നു. ഭക്ഷണ കൊട്ടകള്‍, അവശ്യസാധനങ്ങള്‍, ഈദ് വസ്ത്രങ്ങള്‍ എന്നിവ വിതരണം ചെയ്യല്‍ പോലുള്ള നിരവധി മാനുഷിക പദ്ധതികള്‍ ഈ സംരംഭത്തില്‍ ഉള്‍പ്പെടുന്നു.
യുഎഇയില്‍ 1 ദശലക്ഷം ഇഫ്താര്‍ ഭക്ഷണങ്ങളും വിദേശത്ത് 100,000 ഭക്ഷണങ്ങളും വിതരണം ചെയ്യുക എന്നതാണ് ചാരിറ്റിയുടെ ലക്ഷ്യം. രാജ്യത്തെ പള്ളികളിലും റെസിഡന്‍ഷ്യല്‍ കമ്മ്യൂണിറ്റികളിലും ഇഫ്താറുകള്‍ സംഘടിപ്പിക്കാന്‍ സംഭാവനകള്‍ ഉപയോഗിക്കും. 10 ദിര്‍ഹം മുതല്‍ ആരംഭിക്കുന്ന സംഭാവനകള്‍ 500 ദിര്‍ഹം അല്ലെങ്കില്‍ അതില്‍ കൂടുതല്‍ വരെയാകാം.
എങ്ങനെ ഇഫ്താര്‍ ഭക്ഷണം ദാനം ചെയ്യാം
ഓണ്‍ലൈന്‍ വഴി:
www.dubaichartiy.org സന്ദര്‍ശിച്ച് ഹോംപേജിലെ റമദാന്‍ പ്രചാരണ ബാനറില്‍ ക്ലിക്കുചെയ്യുക.
നിങ്ങള്‍ ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്ന ഭക്ഷണത്തിന്റെ എണ്ണം തിരഞ്ഞെടുക്കുക. ഉദാഹരണത്തിന്, നാല് ഭക്ഷണത്തിന് 60 ദിര്‍ഹം ചിലവാകും.
‘കാര്‍ട്ടിലേക്ക് ചേര്‍ക്കുക’ ക്ലിക്ക് ചെയ്ത് ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പേയ്‌മെന്റ് ചെയ്യാം.
SMS വഴി:
ദുബൈ ചാരിറ്റിയുടെ മുകളില്‍ കൊടുത്ത അതേ വെബ്‌സൈറ്റില്‍, SMS സംഭാവന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. തുക നിങ്ങളുടെ മൊബൈല്‍ ബാലന്‍സില്‍ നിന്ന് കുറയ്ക്കും.
50 ദിര്‍ഹം അല്ലെങ്കില്‍ 100 ദിര്‍ഹം പോലുള്ള ഒരു തുക തിരഞ്ഞെടുക്കുക.
നിങ്ങളുടെ സംഭാവന സ്ഥിരീകരിക്കുന്നതിന് ‘റമദാന്‍’ എന്ന വാചകം SMS ചെയ്യാന്‍ നിങ്ങളോട് ആവശ്യപ്പെടും.
ബാങ്ക് ട്രാന്‍സ്ഫര്‍ വഴി:
താഴെ പറയുന്ന അക്കൗണ്ടുകളിലേക്ക് ബാങ്ക് ട്രാന്‍സ്ഫര്‍ വഴിയും നിങ്ങള്‍ക്ക് സംഭാവന നല്‍കാം.
അബൂദബി ഇസ്ലാമിക് ബാങ്ക് (എഡിഐബി):
അക്കൗണ്ട് നമ്പര്‍: 10022955
ഇന്റർനാഷണൽ ബാങ്ക് അക്കൗണ്ട് നമ്പർ: AE070500000000010022955
ദുബൈ ഇസ്ലാമിക് ബാങ്ക് (DIB):
അക്കൗണ്ട് നമ്പര്‍: 001520551595501
ഇന്റർനാഷണൽ ബാങ്ക് അക്കൗണ്ട് നമ്പർ: AE270240001520551595501
റമദാന്‍ കാമ്പെയ്‌നിന്റെ ഭാഗമായി, നിങ്ങള്‍ക്ക് എസ്എംഎസ്, ഓണ്‍ലൈന്‍ അല്ലെങ്കില്‍ ബാങ്ക് ട്രാന്‍സ്ഫര്‍ വഴി ഭക്ഷണ കൊട്ടകളും ഈദ് വസ്ത്രങ്ങളും സംഭാവന ചെയ്യാം.
യുഎഇയിലും പുറത്തും ആവശ്യക്കാരായ കുടുംബങ്ങള്‍ക്ക് മാനുഷിക പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെ ‘റമദാന്‍ തുടര്‍ച്ചയായ ദാനം’ എന്ന പ്രമേയത്തിലാണ് എമിറേറ്റ്‌സ് റെഡ് ക്രസന്റ് വാര്‍ഷിക റമദാന്‍ കാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്. ഭക്ഷ്യ ദുരിതാശ്വാസം, സാമ്പത്തിക സഹായം, ഇഫ്താര്‍ വിരുന്ന്, ഈദ് വസ്ത്രങ്ങള്‍, റമദാന്‍ ഭക്ഷണ വിതരണങ്ങള്‍ എന്നിവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
സംഭാവന ഓപ്ഷനുകള്‍:
ഈദ് വസ്ത്രങ്ങള്‍ക്കുള്ള സംഭാവനകള്‍ 50 ദിര്‍ഹം മുതലാണ് ആരംഭിക്കുന്നത്.
ഇഫ്താര്‍ ഭക്ഷണത്തിനുള്ള സംഭാവനകള്‍ 15 ദിര്‍ഹം അല്ലെങ്കില്‍ 20 ദിര്‍ഹം മുതലാണ് ആരംഭിക്കുന്നത്.
റമദാന്‍ ഭക്ഷണ കൊട്ടക്ക് 100 ദിര്‍ഹം മുതല്‍ 500 ദിര്‍ഹം വരെയാണ് സംഭാവനയായി സ്വീകരിക്കുന്നത്.
ഗസ്സയിലെ കുടുംബങ്ങള്‍ക്ക് ഇഫ്താര്‍ ഭക്ഷണത്തിനുള്ള സംഭാവനകള്‍ 20 ദിര്‍ഹം മുതലാണ് ആരംഭിക്കുന്നത്.
ഇഫ്താര്‍ ഭക്ഷണം എങ്ങനെ ദാനം ചെയ്യാന്‍ www.emiratserc.ae സന്ദര്‍ശിക്കുക.
ഇഫ്താര്‍ വിരുന്നിനുള്ള സംഭാവന ഓപ്ഷനുകള്‍, ഗസ്സയിലെ കുടുംബങ്ങള്‍ക്കുള്ള ഇഫ്താര്‍ വിരുന്ന്, അല്ലെങ്കില്‍ യുഎഇയില്‍ ഒരു ഇഫ്താര്‍ ടെന്റ് സ്‌പോണ്‍സര്‍ ചെയ്യുന്നതിനുള്ള ഓപ്ഷനുകള്‍ എന്നിവ താഴേക്ക് സ്‌ക്രോള്‍ ചെയ്താല്‍ കാണാവുന്നതാണ്.
ചെറുതോ വലുതോ ആയ ഇഫ്താര്‍ ഭക്ഷണം സ്‌പോണ്‍സര്‍ ചെയ്യുന്നതില്‍ ഒന്ന് തിരഞ്ഞെടുക്കാന്‍ ‘ഡൊണേറ്റ് നൗ‘ എന്നതില്‍ ക്ലിക്ക് ചെയ്യുക.
സംഭാവന തുക നല്‍കി ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പേയ്‌മെന്റ് പൂര്‍ത്തിയാക്കുന്നതോടെ നിങ്ങളും ഈ മഹത്തായ കര്‍മത്തിന്റെ ഭാഗമാകും.