UAE job: 2025ല്‍ യുഎഇയില്‍ ജോലിചെയ്യാന്‍ ഏറ്റവും നല്ല 100 കമ്പനികള്‍; ഈ ലിസ്റ്റില്‍ നിങ്ങളുടെ സ്ഥാപനം ഉണ്ടോ?

Uae jobs;ദുബൈ: വിദേശത്ത് ജോലി നോക്കുന്ന മിക്ക ഉദ്യോഗാര്‍ഥികളും ആദ്യം പ്രിഫര്‍ ചെയ്യുന്ന ഡെസ്റ്റിനേഷനുകളിലൊന്നാണ് യുഎഇ. മികച്ച ശമ്പളം, വര്‍ക്ക് അറ്റ്‌മോസ്ഫിയര്‍, മത്സരക്ഷമത തുടങ്ങിയവയെല്ലാം നല്ലൊരു സ്റ്റാറ്റസും കരിയറും സ്വപ്‌നം കാണുന്ന ഏതൊരാള്‍ക്കും യുഎഇ പ്രിഫര്‍ ചെയ്യാന്‍ മതിയായ കാരണങ്ങളാണ്. ഇപ്പഓഴിതാ യുഎഇയിലെ മികച്ച 100 കമ്പനികളെ തെരഞ്ഞെടുത്തിരിക്കുകയാണ് എമിറേറ്റ്‌സ് ആസ്ഥാനമായ Great Place to Work Middle East എന്ന സ്ഥാപനം. വിവിധ ഭാഗങ്ങളിലായി തരംതിരിച്ച പട്ടികയില്‍ കമ്പനികളെ വലിയത്, ഇടത്തരം, ചെറുകിട എന്നിങ്ങനെ മൂന്നായി ഭാഗിച്ചിട്ടുണ്ട്. 100ല്‍ 25 എണ്ണം വലിയ സ്ഥാപനങ്ങളാണ്. 35 ഇടത്തരം സ്ഥാപനങ്ങളും 40 ചെറുകിട ബിസിനസ് സംരംഭങ്ങളും പെടുന്നു.

വ്യവസായവും കമ്പനിയുടെ വലുപ്പവും പരിഗണിക്കാതെ, ശക്തമായ കമ്പനി സംസ്‌കാരത്തിന് ബിസിനസ്സ് വിജയം കൈവരിക്കാന്‍ കഴിയുമെന്നും മികച്ച ജോലിസ്ഥലങ്ങളുടെ പട്ടികയിലെ വിജയികള്‍ക്ക് ഞങ്ങളുടെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്നും Great Place to Work എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ മുഹമ്മദ് അല്‍ഷെയര്‍ പറഞ്ഞു.

യുഎഇയിലെ മികച്ച സ്ഥാപനങ്ങള്‍ ഇവയാണ്

Large Category (വലിയത്)

  1. Leminar
  2. DEWA
  3. BFL Group
  4. Dubai Police
  5. Hilton
  6. Ras Al Khaima Police
  7. Metropolitan Group
  8. IHG
  9. Sobha Realty
  10. DHL Express
  11. Dp World – Europe
  12. Sunset Hospitality Group
  13. FIVE Hotels & Resorts
  14. JUMEIRAH
  15. Marriott International
  16. Al Dabbagh Group – UAE
  17. Abu Dhabi Customs
  18. Hilton al Habtoor City Complex
  19. Chalhoub Group – UAE
  20. Burjeel Holdings
  21. Home Centre
  22. Alshaya Group
  23. e&
  24. G42
  25. Visa
  1. Commonwealth//McCann
  2. Tata Communications
  3. GEEKS Technology
  4. TRUKKER
  5. Intoact International
  6. Department of Human Resource, Ajman Government
  7. Nishe
  8. Amgen
  9. Ibis World Trade Centre LLC
  10. SThree
  11. Stonehaven
  12. Alpin Limited
  13. Arabian Estates
  14. WORLD ZONE SHIPPING SERVICES
  15. Perfetti Van Melle
  16. Star Global LLC
  17. SentinelOne
  18. McCann Health

Great Place to Work നെ കുറിച്ച്

ലോകമെമ്പാടുമുള്ള 60ലധികം രാജ്യങ്ങളിലെ മികച്ച ജോലിസ്ഥലങ്ങളെ അംഗീകരിക്കുകയും മികച്ച ബിസിനസ്, കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ നല്‍കുകയും ചെയ്യുന്ന ആഗോള ഗവേഷണ, മാനേജ്‌മെന്റ് സ്ഥാപനമാണ് Great Place to Work. വര്‍ക്ക് അറ്റ്‌മോസ്ഫിയര്‍ മെച്ചപ്പെടുത്തുന്നതിലൂടെ ജീവിതം മെച്ചപ്പെടുത്തുകയും മെച്ചപ്പെട്ട സമൂഹം സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് സ്ഥാപനത്തിന്റെ ദൗത്യം. 1991ല്‍ ആണ് ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് സ്ഥാപിക്കപ്പെട്ടത്. പത്തോ അതിലധികമോ ജീവനക്കാരെ ജോലിക്കെടുക്കുന്നതുമായ മിഡില്‍ ഈസ്റ്റിലെ ഏതൊരു കമ്പനിക്കും Great Place to Work ന്റെ ലിസ്റ്റില്‍ ഉള്‍പ്പെടും

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top