uae residency permit; പ്രവാസികളെ അറിഞ്ഞിരിക്കണം…യുഎഇ: റെസിഡൻസ് പെർമിറ്റ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഇനി ഇങ്ങനെ

Uae residency permit;അബൂദബി: റെസിഡൻസി പെർമിറ്റുകൾ ലഭിക്കുന്നതിനും, പെർമിറ്റുകൾ പുതുക്കുന്നതിനും പരിഷ്കരിക്കുന്നതിനുമുള്ള നടപടിക്രമങ്ങളും ഘട്ടങ്ങളും വ്യക്തമാക്കി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP). ഡിജിറ്റൽ സേവനങ്ങളോടും ഓട്ടോമേഷനോടുമുള്ള യുഎഇയുടെ പ്രതിബദ്ധതയുമായി ചേർന്നുനിൽക്കുന്നതാണ് ഈ സംരംഭം. 

റെസിഡൻസി പെർമിറ്റുകൾ ലഭിക്കുന്നതിനും പുതുക്കുന്നതിനും പരിഷ്‌ക്കരിക്കുന്നതിനും അപേക്ഷിക്കുന്നതിന് യുഎഇ പാസ് ഉപയോഗിച്ച് അതോറിറ്റിയുടെ വെബ്‌സൈറ്റ് അല്ലെങ്കിൽ സ്മാർട്ട് ആപ്പ് വഴി അക്കൗണ്ടിൽ ലോഗിൻ ചെയ്യണമെന്നും സമൂഹ മാധ്യമത്തിലൂടെ അതോറിറ്റി അറിയിച്ചു. റെസിഡൻസി പെർമിറ്റ് നൽകിയതിന്റെ സ്ഥിരീകരണം അപേക്ഷയിൽ രജിസ്റ്റർ ചെയ്ത ഇമെയിലിലേക്ക് അയക്കും. തുടർന്ന് റെസിഡൻസി അഭ്യർത്ഥനയുമായി ബന്ധപ്പെട്ട എമിറേറ്റ്സ് ഐഡി അംഗീകൃത കൊറിയർ കമ്പനികൾ വഴി എത്തിക്കുമെന്നും അതോറിറ്റി അറിയിച്ചു.

ICP നൽകുന്ന റെസിഡൻസി പെർമിറ്റിനുള്ള അപേക്ഷകൾ ഇതിലൂടെ സമർപ്പിക്കാവുന്നതാണ്.

1. കസ്റ്റമർ ഹാപ്പിനെസ് സെന്ററുകൾ: ഔദ്യോഗിക പ്രവൃത്തി സമയങ്ങളിൽ കസ്റ്റമർ ഹാപ്പിനെസ് സെന്ററുകൾ വഴി അപേക്ഷകൾ സമർപ്പിക്കാം

2. സ്മാർട്ട് സർവിസസ് സിസ്റ്റം (വെബ്‌സൈറ്റും സ്മാർട്ട് ആപ്പും): യുഎഇ പാസ് ഉപയോഗിച്ച് ലോഗിൻ ചെയ്യണം എന്ന നിബന്ധനയുണ്ട്. 24/7 ലഭ്യമാണ്.

വിദേശ പ്രൊഫഷണലുകൾക്കും തൊഴിലാളികൾക്കും പുതിയ റെസിഡൻസി പെർമിറ്റ് ലഭിക്കാൻ ഈ സേവനം ഉപയോ​ഗിക്കാം. ഇതിനായി അപേക്ഷകർ തിരഞ്ഞെടുത്ത സേവന മാർ​ഗങ്ങളിലൂടെ അവരുടെ അഭ്യർത്ഥനകൾ സമർപ്പിക്കുകയും താഴെപറയുന്ന എല്ലാ ഘട്ടങ്ങളും പൂർത്തിയായെന്ന് ഉറപ്പാക്കുകയും വേണം.

1. ആവശ്യമെങ്കിൽ ആപ്ലിക്കേഷനിലെ വിവരങ്ങൾ അവലോകനം ചെയ്യുകയും അപ്ഡേറ്റ് ചെയ്യുകയും ചെയ്യുക.

2. ആവശ്യമായ രേഖകൾ അറ്റാച്ച് ചെയ്യുക.

3. ആവശ്യമായ ഫീസ് അടക്കുക. 

4. ലഭ്യമായ ചാനലുകളിലൂടെ ആപ്ലിക്കേഷൻ ട്രാക്ക് ചെയ്യുക.

5. അപേക്ഷ സമർപ്പിച്ച് പരമാവധി 48 മണിക്കൂറിനുള്ളിൽ അന്തിമ ഔട്ട്പുട്ട് ലഭിക്കുന്നു.

പാസ്‌പോർട്ട്, വ്യക്തിഗത ഫോട്ടോ, മറ്റ് രേഖകൾ (ബാധകമെങ്കിൽ) എന്നിവയാണ് പെർമിറ്റ് ലഭിക്കാൻ ആവശ്യമായ രേഖകൾ. കൂടാതെ, റെസിഡൻസി പെർമിറ്റ് നൽകുന്നതിനുള്ള കാരണത്തെ ആശ്രയിച്ച്, കുടുംബ സ്പോൺസർഷിപ്പിനുള്ള ബന്ധുത്വ തെളിവ് പോലുള്ള മറ്റ് രേഖകളും ആവശ്യമായി വരാം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top