യുഎഇ നിവാസികൽക്ക മുന്നറിയിപ്പ് നൽകി പൊലീസ്. മസാജ് സർവ്വീസുകൾക്ക് വേണ്ടി നിയമവിരുദ്ധമായി പോസ്റ്ററുകൾ പതിപ്പിക്കുന്നത് വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും അധികൃതർ മുന്നറിയിപ്പിൽ പറയുന്നു. കഴിഞ്ഞ ദിവസം കാർഡുകൾ അച്ചടിച്ച് നിയമവിരുദ്ധമായി വിതരണം ചെയ്ത നാല് അച്ചടി കേന്ദ്രങ്ങൾ ദുബൈ പൊലീസ് അടച്ചുപൂട്ടി.

പൊതുജന സുരക്ഷക്ക് ഭീഷണി വരുത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് ഈ നടപടി. അടച്ചുപൂട്ടലുകൾ നേരിട്ട പ്രസുമായി ബന്ധമുള്ള വ്യക്തികൾ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അധികൃതർ വ്യക്തമാക്കി. മസാജ് സർവ്വീസിന്റെ മറവിൽ മോഷണം, കൊള്ള എന്നിവയാണ് നടക്കുന്നതെന്നും പ്രൊമോഷണൽ കാർഡുകളിൽ നൽകിയിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടരുതെന്നും താമസക്കാരോടും പൗരന്മാരോടും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.