UAE Free wifi; ഇനി സൗജന്യ വൈഫൈയുമായി യാത്ര ചെയാം

നഗരത്തിലെ 17 ബസ്​ സേ്​റ്റേഷനുകളിലും 12 മറൈൻ ട്രാൻസ്​പോർട്​ ​സ്​റ്റേഷനുകളിലും സൗജന്യ വൈഫൈ സജ്ജീകരിച്ച്​ ദുബൈ റോഡ്​ ഗതാഗത അതോറിറ്റി(ആർ.ടി.എ). ടെലികോം കമ്പനിയായ ‘ഇത്തിസലാത്തു’മായി ചേർന്നാണ്​ യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനായി സംവിധാനം ഒരുക്കിയത്​.

യാ​ത്രക്കിടയിലും സ്മാർട്​ ഫോണുകളിലും ടാബ്​ലെറ്റുകളിലും ലാപ്​ടോപ്പുകളിലും വൈഫൈ കണക്ട്​ ചെയ്യാനും ഉപയോഗിക്കാനും പദ്ധതി സഹായിക്കും. എമിറേറ്റിലെ എല്ലാ ബസ്​ സേ്​റ്റേഷനുകളിലും മറൈൻ ട്രാൻസ്​പോർട്​ ​സ്​റ്റേഷനുകളിലും പദ്ധതി വ്യാപിപ്പിക്കാൻ അതിവേഗത്തിൽ നടപടി സ്വീകരിച്ചുവരികയാണെന്ന്​ ആർ.ടി.എ പബ്ലിക്​ ട്രാൻസ്​പേർട്​ ഏജൻസിയിലെ ട്രാനസ്​പേർടേഷൻ സിസ്റ്റംസ്​ ഡയറക്ടർ ഖാലിദ്​ അബ്​ദുറഹ്​മാൻ അൽ അവാദി പറഞ്ഞു.

ഈ വർഷം രണ്ടാം പാതിയിൽ പദ്ധതി പൂർത്തിയാക്കുമെന്നാണ്​ പ്രതീക്ഷയെന്നും അദ്ദേഹം വ്യക്​തമാക്കി. 21ബസ്​ സ്​റ്റേഷനുകളും 22മറൈൻ സ്​റ്റേഷനുകളും അടക്കം ആകെ 43കേന്ദ്രങ്ങളാണ്​ പദ്ധതിയിൽ ഉൾപ്പെടുന്നത്​. യു.എ.ഇയുടെ ഡിജിറ്റൽ നയമനുസരിച്​ എല്ലാ മേഖലയിലും ഡിജിറ്റൽവൽകരണം വേഗത്തിലാക്കുന്നതിന്‍റെ ഭാഗമായാണ്​ ആർ.ടി.എ പദ്ധതി രൂപപ്പെടുത്തിയത്​.

ബസ്​, സമുദ്ര ഗതാഗത സംവിധാനങ്ങളെ ഉപയോഗിക്കുന്നവർക്ക്​ യാത്ര ആനന്ദകരവും ഗുണകരവുമാക്കുക എന്നതും അധികൃതർ പദ്ധതിയിലൂടെ ലക്ഷ്യമിട്ടുന്നുണ്ട്​. ദുബൈയെ ലോകത്തെ ഏറ്റവും മികച്ച സ്മാർട്​ സംവിധാനങ്ങളുള്ളതും ഏറ്റവും സന്തോഷകരവുമായ നഗരമാക്കി മാറ്റുക എന്ന കാഴ്ചപ്പാടിനെ ശക്​തിപ്പെടുത്താനും പദ്ധതി സഹായിക്കുന്നുവെന്ന്​ അധികൃതർ പത്രക്കുറിപ്പിൽ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top