Airline update; യാത്രക്കാരന്റെ ഭാരം അനുസരിച്ച് വ്യത്യസ്തമായ ടിക്കറ്റ് നിരക്ക്: തിയ ടിക്കറ്റ് നിരക്ക് രീതി ആലോചിച്ച് എയര്‍ലൈനുകള്‍

Airline update; ശരീരഭാരം കുറയ്ക്കാന്‍ മറ്റൊരു കാരണം കൂടിയാകുന്നു. വിമാനങ്ങളിലെ ഇന്ധനോപയോഗവും, മലിനീകരണകാരികളായ വാതകങ്ങളുടെ വിസര്‍ജ്ജനവും കുറയ്ക്കുന്നതിനായി യാത്രക്കാരുടെ ഭാരത്തിന് അനുസരിച്ച് ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിക്കണം എന്ന വാദം ശക്തമാവുകയാണ്.

2008 ല്‍ ചെക്ക് ഇന്‍ ചെയ്ത ബാഗേജുകള്‍ക്ക് ഫീസ് നടപ്പിലാക്കിയ അമേരിക്കന്‍ എയര്‍ലൈന്‍സ് നടപടി ചൂണ്ടിക്കാട്ടിയാണ് ഈ വാദം ഉയരുന്നത്. സമോവ എയര്‍, 2013 ല്‍ ‘ഫാറ്റ് ടാക്സ്’ ഏര്‍പ്പെടുത്തി പരീക്ഷണം നടത്തിയെങ്കിലും അത് വിജയിച്ചില്ല. കഴിഞ്ഞ മൂന്ന് മാസക്കാലമായി ഫിന്‍ എയര്‍, ക്യാരി ഓണ്‍ ലഗേജിനോടൊപ്പം യാത്രക്കാരുടെ ഭാരവും ശേഖരിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

പരീക്ഷണാര്‍ത്ഥമാണിത് ചെയ്യുന്നത്. തികച്ചും സ്വകാര്യമായി സൂക്ഷിക്കുന്ന പ്രായം, ലിംഗഭേദം, ട്രാവല്‍ ക്ലാസ് എന്നിവ ഉള്‍പ്പെടുന്ന ഈ വിവരങ്ങള്‍ 2025 മുതല്‍ 2030 വരെ വിമാനത്തിന്റെ ബാലന്‍സിംഗ് കൂടുതല്‍ കാര്യക്ഷമമായി ചെയ്യുവാനും ലോഡിംഗ് കണക്കുകൂട്ടാനും ഉപയോഗിക്കും. മറ്റൊരു വ്യത്യസ്ത പഠനത്തില്‍, മൂന്ന് തരം നിരക്കുകള്‍ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട്, പ്രായപൂര്‍ത്തിയായ 1012 അമേരിക്കന്‍ പൗരന്മാരില്‍ നിന്നും അഭിപ്രായം ശേഖരിച്ചിരുന്നു.

ലഗേജിന് പരിധി നിശ്ചയിച്ചു കൊണ്ടുള്ള നിശ്ചിത നിരക്ക്, 72 കിലോഗ്രാമിലധികം ഭാരമുള്ളവര്‍ക്ക് അധിക ചാര്‍ജ്ജ് ചുമത്തുന്ന വെയ്റ്റ് ത്രെഷോള്‍ഡ്, വ്യക്തികളുടെ ശരീര ഭാരത്തിനനുസരിച്ച് ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്ന ബോഡി വെയ്റ്റ് മോഡല്‍ എന്നിവയായിരുന്നു ഈ മൂന്ന് വ്യത്യസ്ത തരം മോഡലുകള്‍. ശരീരഭാരം കുറഞ്ഞവര്‍, ഭാരത്തിനനുസരിച്ചു നിരക്ക് നിശ്ചയിക്കുന്ന രീതിയില്‍ താത്പര്യം കാണിച്ചപ്പോള്‍, ശരീരഭാരം കൂടിയവര്‍ നിലവിലെ രീതി തുടരാനായിരുന്നു ഇഷ്ടപ്പെട്ടത്.

യുവ യാത്രക്കാര്‍, കൂടുതലായി യാത്രകള്‍ ചെയ്യുന്നവര്‍, ധനികര്‍ എന്നിവര്‍ക്കിടയിലായിരുന്നു ഭാരം അടിസ്ഥാനമാക്കിയുള്ള ടിക്കറ്റ് നിരക്ക് എന്ന ആശയത്തിന് ഏറെ പിന്തുണ ലഭിച്ചത്. അതേസമയം, അമിത വണ്ണമുള്ളവര്‍ നിലവിലെ രീതിയെ പിന്തുണച്ചു എന്ന് മാത്രമല്ല, അമിത വണ്ണമുള്ളവര്‍ക്ക് വിമാനക്കമ്പനികള്‍ സൗജന്യമായി എക്‌സ്ട്രാ സീറ്റ് അനുവദിക്കണമെന്നും അഭിപ്രായപ്പെട്ടു.

എയര്‍ കാനഡയില്‍, അമിതവണ്ണമുള്ളവര്‍ക്ക് മെഡിക്കല്‍ രേഖകള്‍, ഉയരം, ഭാരം, ബോഡി മാസ്സ് ഇന്‍ഡക്സ്, എന്നിവയുള്‍പ്പടെയുള്ളവ സമര്‍പ്പിച്ചാല്‍ സുഖമായി യാത്ര ചെയ്യുന്നതിന് ഒരു അധിക സീറ്റ് കൂടി ലഭിക്കും. എന്നാല്‍, വണ്‍ പേര്‍സണ്‍, വണ്‍ ടിക്കറ്റ്’ എന്ന നയം അമേരിക്കന്‍ വിമാനക്കമ്പനികള്‍ക്കില്ല. മാത്രമല്ല, ഒരു ടിക്കറ്റിന് ഒരു സീറ്റിലധികം നല്‍കേണ്ടതില്ല എന്ന നിലപാടിലാണ് അമേരിക്കന്‍ ഗതാഗത വകുപ്പും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top