Posted By Ansa Staff Editor Posted On

UAE Lifestyle; യുഎഇയിലെ ഈ എമിറേറ്റില്‍ വാടക ‘ഇരട്ടി’യാകും; ഒപ്പം സേവനനിരക്കുകൾ 10 ശതമാനം വരെ വർധിക്കും

UAE Lifestyle; ദുബായില്‍ വാടകനിരക്ക് ഇരട്ടിയാകും. ഈ വര്‍ഷം കെട്ടിടസേവന നിരക്കുകള്‍ 10 ശതമാനം വരെ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കെട്ടിടവാടകവര്‍ധനവിലൂടെയാണ് സേവന നിരക്ക് ഉപയോക്താക്കളെ ബാധിക്കുക. ഏറ്റവും ഉയർന്ന പ്രോപ്പർട്ടി സേവനനിരക്കുകൾ ജുമൈറ ബേ ഐലൻഡിലെ ബൾഗാരി റിസോർട്ടുകളിലും താമസസ്ഥലങ്ങളിലുമാണ് ഏറ്റവും ഉയര്‍ന്ന നിരക്ക്.

ചതുരശ്ര അടിക്ക് 53.7 ദിർഹം ആണ്. ദുബായ് മറീന, ബിസിനസ് ബേ, ഡൗൺടൗൺ, ബ്ലൂവാട്ടർ എന്നിവിടങ്ങളിലും. ജുമൈറ വില്ലേജ് സർക്കിൾ, മർജാൻ, ജുമൈറ ലേക്ക് ടവേഴ്‌സ്, ദുബായ് സൗത്ത് എന്നിവിടങ്ങളിലാണ് ഏറ്റവും കുറഞ്ഞ നിരക്ക്. വീട്ടുടമസ്ഥർ അവരുടെ താമസകെട്ടിടത്തിൻ്റെയോ പ്രദേശത്തിൻ്റെയോ എല്ലാ പൊതുസൗകര്യങ്ങളുടെയും അറ്റകുറ്റപ്പണികൾക്കും പരിപാലനത്തിനുമായി നൽകുന്ന ഫീസാണ് സേവനനിരക്ക്.

ക്ലീനിങ്, മെയിൻ്റനൻസ്, സെക്യൂരിറ്റി, ലാൻഡ്സ്കേപിങ്, മാലിന്യനിർമാർജനം, അറ്റകുറ്റപ്പണികൾ, വസ്തുവിൻ്റെയും സമൂഹത്തിൻ്റെയും പൊതുവായ പരിപാലനം, മാനേജ്മെൻ്റ്, അഡ്മിനിസ്ട്രേഷൻ, യൂട്ടിലിറ്റികൾ എന്നിവ സേവനനിരക്കുകളിൽ ഉൾപ്പെടുന്നു. 2024ൽ ദുബായിലുടനീളമുള്ള സേവന നിരക്കുകൾ ശരാശരി 10 ശതമാനം വർധിച്ചു. ഓരോ വികസനത്തിനും അനുസരിച്ച് 2025ൽ ദുബായിൽ സേവനനിരക്കുകളിൽ അഞ്ച് മുതൽ പത്ത് ശതമാനം വരെ വർധനവ് പ്രതീക്ഷിക്കുന്നു.

https://www.nerviotech.com/top-digital-marketing-company-in-kuwait-seo/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *