റമസാൻ പ്രമാണിച്ച് യുഎഇയിലെ വിവിധ ജയിലുകളിൽ നിന്നുള്ള 1,295 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. ശിക്ഷയുടെ ഭാഗമായി ഉണ്ടാകുന്ന തടവുകാരുടെ പിഴയടക്കമുള്ള സാമ്പത്തിക ബാധ്യതകൾ പരിഹരിക്കുമെന്നും വ്യക്തമാക്കി.

തടവുകാർക്ക് പുതിയ തുടക്കം നൽകുന്നതിനും അവരുടെ കുടുംബങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനും അവരുടെ വീടുകളിലും പ്രാദേശിക സമൂഹത്തിലും സ്ഥിരത വളർത്തുന്നതിനുമുള്ള യുഎഇ പ്രസിഡന്റിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് നടപടി. എല്ലാ റമസാനും ഇതുപോലെ തടവുകാരെ മോചിപ്പിക്കാറുണ്ട്. കഴിഞ്ഞ വർഷം 735 തടവുകാർക്കാണ് മോചനം ലഭിച്ചത്.