ആകാശ എയറിന്റെ ബെംഗളൂരു–അബുദാബി പ്രതിദിന വിമാന സർവീസ് ആരംഭിച്ചു. ഇത്തിഹാദ് എയർവേയ്സുമായുള്ള കോഡ്ഷെയറിങ്ങിന്റെ ഭാഗമായാണ് സർവീസ് തുടങ്ങിയത്.

രാവിലെ 10നു ബെംഗളൂരുവിൽനിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.35ന് അബുദാബിയിലെത്തും. ആകാശ എയറിന്റെ ബെംഗളൂരുവിൽനിന്നുള്ള ആദ്യ രാജ്യാന്തര സർവീസാണിത്.