യുഎഇയിലെ അറവുശാലകളുടെ പ്രവര്‍ത്തനസമയം പുനഃക്രമീകരിച്ചു

യുഎഇയിലെ അറവുശാലകളുടെ പ്രവര്‍ത്തനസമയം പുനഃക്രമീകരിച്ചു. അൽ ഖിസൈസ്, അൽ ഖൂസ്, അൽ ലിസൈലി, ഹത്ത എന്നിവിടങ്ങളിലെ അറവുശാലകളുടെ പ്രവർത്തനസമയമാണ് ദുബായ് മുനിസിപ്പാലിറ്റി പുനഃക്രമീകരിച്ചത്.

ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ എട്ടുമുതൽ വൈകീട്ട് നാലുവരെ അറവുശാലകളുടെ സേവനങ്ങൾ ലഭ്യമാക്കും. വെള്ളിയാഴ്ചകളിൽ രാവിലെ എട്ടുമുതൽ 11 വരെയും ഉച്ചയ്ക്ക് രണ്ടുമുതൽ നാലുവരെയും നാല് അറവുശാലകളും തുറന്നുപ്രവർത്തിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top