big ticket lucky draw;അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ 272-ാമത് സീരീസ് നറുക്കെടുപ്പില്‍ ഗ്രാന്‍ഡ് പ്രൈസായ 2 കോടി ദിർഹം (47 കോടിയിലേറെ ഇന്ത്യൻ രൂപ) സ്വന്തമാക്കി പ്രവാസി. ദുബൈയില്‍ താമസിക്കുന്ന ബംഗ്ലാദേശ് സ്വദേശിയായ ജഹാംഗീര്‍ ആലം ആണ് വമ്പൻ ഭാഗ്യം സ്വന്തമാക്കിയത്. 134468 എന്ന ടിക്കറ്റ് നമ്പരാണ് ഇദ്ദേഹത്തിന് സ്വപ്ന സമ്മാനം നേടിക്കൊടുത്തത്.

ബിഗ് ടിക്കറ്റിന്റെ ഓഫര്‍ വഴി ടിക്കറ്റ് വാങ്ങിയപ്പോൾ സൗജന്യമായി ലഭിച്ച ടിക്കറ്റാണ് ഇദ്ദേഹത്തിന് സമ്മാനം നേടിക്കൊടുത്തത്. ഫെബ്രുവരി 11നാണ് ജഹാംഗീര്‍ സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്. നറുക്കെടുപ്പ് വേദിയില്‍ വെച്ച് സമ്മാനവിവരം അറിയിക്കാന്‍ ബിഗ് ടിക്കറ്റ് പ്രതിനിധികൾ ജഹാംഗീറിനെ വിളിച്ചെങ്കിലും ഇദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടാനായില്ല.
ബിഗ് ടിക്കറ്റിന്റെ ഡ്രീം കാര്‍ പ്രൊമോഷന് റേഞ്ച് റോവര്‍ സീരീസ് 16 നറുക്കെടുപ്പില്‍ ഇന്ത്യക്കാരനായ ബാബുലിംഗം പോൾ തുരൈ റേഢ്ച് റോവര്‍ സീരീസ് 16 സ്വന്തമാക്കി. 015221 എന്ന ടിക്കറ്റ് നമ്പരാണ് ഇദ്ദേഹത്തിനെ സമ്മാനാര്‍ഹനാക്കിയത്.
