watsapp new update:യുഎഇയിലെ ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്

Watsapp mew update in uae;ദുബൈ: ലോകത്തിലെ ഏറ്റവും ജനപ്രിയമായ മെസ്സേജിംഗ് ആപ്പാണ് വാട്ട്‌സ്ആപ്പ്. ലോകമെമ്പാടുമായി 2 ബില്യണിലധികം ഉപയോക്താക്കളുള്ള വാട്‌സ്ആപ്പ് ആശയവിനിമയം, ബിസിനസ്സ്, സാമൂഹിക ഇടപെടലുകള്‍ എന്നിവയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. സ്വകാര്യതാ ആശങ്കകള്‍ മുതല്‍ AIഅധിഷ്ഠിത നവീകരണങ്ങള്‍ വരെയുള്ള കാരണങ്ങളാല്‍ വാട്ട്‌സ്ആപ്പ് ടെക്‌ലോകത്ത് ശ്രദ്ധാകേന്ദ്രമായി തുടരുകയാണ്. സോഷ്യല്‍ മീഡിയ ഭീമനായ മെറ്റയാണ് വാട്‌സ്ആപ്പിന്റെ ഉടമസ്ഥര്‍.

യുഎഇയിലെ വാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്കായി ‘ലിസ്റ്റ്’ സേവനം ആരംഭിച്ചിരിക്കുകയാണ് മെസ്സേജിംഗ് ആപ്പ് ഇപ്പോള്‍. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് രാജ്യത്തെ വാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ചാറ്റുകള്‍ സൃഷ്ടിക്കാന്‍ അനുവദിക്കുന്ന പുതിയ സവിശേഷതയെക്കുറിച്ച് സന്ദേശം ലഭിച്ചത്. ചില സംഭാഷണങ്ങള്‍ കണ്ടെത്താന്‍ പാടുപെടുന്ന ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ അവ ലിസ്റ്റുകള്‍ എന്ന് വിളിക്കുന്ന കസ്റ്റം വിഭാഗങ്ങളായി വിഭജിക്കാവുന്നതാണ്.

 ഉപയോക്താക്കള്‍ക്ക് ചാറ്റുകളുടെ മുകളിലുള്ള ഫില്‍ട്ടര്‍ ബാറിലെ + ബട്ടണ്‍ ടാപ്പ് ചെയ്ത് ഏറ്റവും പ്രധാനപ്പെട്ട സംഭാഷണങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താം. കുടുംബം, സുഹൃത്തുക്കള്‍ മുതല്‍ ജോലിസ്ഥലത്തേയും അയല്‍ക്കാരുടേയും വരെയുള്ളവരുടെ ചാറ്റുകള്‍ നിങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ ഫില്‍ട്ടര്‍ ചെയ്യാം,’ സന്ദേശത്തില്‍ ഉള്ളത് ഇങ്ങനെയാണ്

ഉപയോക്താക്കള്‍ക്ക് അവരുടെ ലിസ്റ്റിന് ഒരു പേര് നല്‍കാനും ഏതൊക്കെ സംഭാഷണങ്ങള്‍ ചേര്‍ക്കണമെന്ന് തിരഞ്ഞെടുക്കാനും കഴിയും. ഗ്രൂപ്പ് ചാറ്റുകളും വണ്‍ഓണ്‍വണ്‍ സംഭാഷണങ്ങളും ലിസ്റ്റുകളിലേക്ക് ചേര്‍ക്കാന്‍ വാട്ട്‌സ്ആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്നു. ഒന്നിലധികം ലിസ്റ്റുകളുള്ളവര്‍ക്ക് അവയെല്ലാം കാണുന്നതിന് ഫില്‍ട്ടര്‍ ബാറില്‍ തിരശ്ചീനമായി സ്‌ക്രോള്‍ ചെയ്താല്‍ മതി.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് വാട്ട്‌സ്ആപ്പ് അമേരിക്കയിലെ ഉപയോക്താക്കള്‍ക്ക് ലിസ്റ്റ് സേവനം അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഇവന്റുകള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള എളുപ്പവഴിയും മെസേജിംഗ് ആപ്ലിക്കേഷന്‍ അവതരിപ്പിച്ചിരുന്നു. ഈ സവിശേഷത ഇതുവരെ യുഎസില്‍ എത്തിയിട്ടില്ല. കഴിഞ്ഞ മാസമാണ് യുഎഇയിലെ വാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ‘മെറ്റാ എഐ’ ഫീച്ചര്‍ അവതരിപ്പിച്ചത്.

2025ന്റെ രണ്ടാം പാദത്തില്‍ കമ്പനി ഒരു മെറ്റാ എഐ സ്റ്റാന്‍ഡ്എലോണ്‍ ആപ്പ് അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായി സിഎന്‍ബിസി കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. വര്‍ഷാവസാനത്തോടെ തന്റെ കമ്പനിയെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ മുന്‍നിരയില്‍ എത്തിക്കാനുള്ള മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പദ്ധതികളിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണിത്.

2023 സെപ്റ്റംബറിലാണ് മെറ്റാ എഐ ചാറ്റ്‌ബോട്ട് ആരംഭിച്ചത്. നിലവിലുള്ള ആപ്പുകളില്‍ നിന്ന് ഉപയോക്തൃ നിര്‍ദ്ദേശങ്ങളെ അടിസ്ഥാനമാക്കി പ്രതികരണങ്ങള്‍ നല്‍കാനും ചിത്രങ്ങള്‍ സൃഷ്ടിക്കാനും കഴിയുന്ന ഒരു ജനറേറ്റീവ് എഐപവേര്‍ഡ് ഡിജിറ്റല്‍ അസിസ്റ്റന്റായാണ് കമ്പനി മെറ്റയെ അവതരിപ്പിച്ചത്.

WhatsApp introduces new feature for users in the UAE

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top