Eid al adha 2024; 1445 ദുൽ ഹജ്ജ് മാസത്തിലെ ചന്ദ്രക്കല ഇന്ന് ജൂൺ 7 വെള്ളിയാഴ്ച അബുദാബിയിൽ ദൃശ്യമായി.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
യുഎഇ സമയം രാവിലെ 10 മണിക്ക് അൽ-ഖാതിം അസ്ട്രോണമിക്കൽ ഒബ്സർവേറ്ററി പകർത്തിയ മങ്ങിയ ചന്ദ്രക്കലയുടെ ചിത്രം യുഎഇയുടെ ജ്യോതിശാസ്ത്ര കേന്ദ്രവും പങ്ക് വെച്ചിട്ടുണ്ട്.
യുഎഇഗവൺമെൻ്റിൻ്റെ പൊതു അവധി ദിവസങ്ങളുടെ പട്ടിക പ്രകാരം യുഎഇ നിവാസികൾക്ക് അറഫ ദിനത്തിന് ഒരു ദിവസത്തെ അവധിയും ഈദ് അൽ അദ്ഹയ്ക്ക് മൂന്ന് ദിവസത്തെ അവധിയുമാണ് ലഭിക്കുക