online shopping in uae;ദുബായ്: യുഎഇയില്‍ ഓണ്‍ലൈന്‍ ഷോപ്പിങ് വിലയും കടകളിലെ വിലയും തമ്മിലുള്ള അന്തരം കുറഞ്ഞുവരികയാണെന്ന് റിപ്പോർട്ട്. യുഎഇയിൽ ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. യുഎഇയിലടക്കം ഒരു കാലത്ത് ഓണ്‍ലൈന്‍ ഷോപ്പിങ് സ്റ്റോറുകള്‍ ഓഫ്‌ലൈന്‍ സ്റ്റോറുകളേക്കാള്‍ മികച്ച ഡീലുകള്‍ വാഗ്ദാനം ചെയ്തിരുന്നു.

ചില്ലറ വ്യാപാരികള്‍ ഓണ്‍ലൈന്‍ സ്‌റ്റോറുകളുമായി താരതമ്യം ചെയ്യുമ്പോള്‍ നിലനിന്നിരുന്ന ഉയര്‍ന്നവില കുറച്ചുകൊണ്ടു വരാന്‍ ശ്രമിച്ചതിന്റെ ഫലമായി ഓണ്‍ലൈന്‍ സ്‌റ്റോറുകളിലെ വിലയും ഓഫ്‌ലൈന്‍ സ്റ്റോറുകളിലെയും വിലകള്‍ തമ്മില്‍ വലിയ മാറ്റമില്ല എന്നതാണ് യാഥാർഥ്യം.
ഒരു കട നടത്തുന്നതിന് വാടക, യൂട്ടിലിറ്റികള്‍, സ്ഥാപനത്തിലെ ജീവനക്കാരുടെ വേതനം തുടങ്ങിയ ഉയര്‍ന്ന ചെലവുകള്‍ കടയുടമ വഹിക്കേണ്ടതുണ്ട്. ഇതൊക്കെയാണെങ്കിലും പല റീട്ടെയിലര്‍മാരും ഓണ്‍ലൈനിലും തങ്ങളുടെ കടകളിലുമുള്ള സമാനമായ വസ്തുക്കളുടെ വിലകള്‍ തുല്യമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അടുത്തിടെ നടന്ന ആഗോള റീട്ടെയില്‍ പഠനമനുസരിച്ച് 70 ശതമാനം ഉത്പന്നങ്ങൾക്കും ഇപ്പോള്‍ ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ഒരേ വിലയാണ് നൽകിവരുന്നത്.
ഓണ്‍ലൈന്‍ ഷോപ്പിങ് ലാഭകരമാണെങ്കിലും മറഞ്ഞിരിക്കുന്ന ചെലവുകള്‍ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ഷിപ്പിങ് ചാർജ് , പാക്കിങ് ഫീസ്, റിട്ടേണ്‍ ചെലവുകള്‍ എന്നിവ പെട്ടെന്ന് വര്‍ധിച്ചേക്കാവുന്ന ഒന്നാണ്. ചില ഓണ്‍ലൈന്‍ സ്റ്റോറുകള്‍ ഒരു നിശ്ചിത തുകയ്ക്ക് മുകളില്‍ മാത്രമേ സൗജന്യ ഷിപ്പിങ് വാഗ്ദാനം ചെയ്യുന്നുള്ളൂ.
എന്നാൽ യുഎഇയിൽ അടുത്ത കാലത്തായി ഷോപ്പുകളിൽ പോയി ആളുകൾ സാധനങ്ങൾ വാങ്ങുന്ന പ്രവണത വളര്‍ന്നുവരുന്നുണ്ട്. ചിലയാളുകൾ ഒരു കടയില്‍ പോയി ഉത്പന്നങ്ങൾ നോക്കിയ ശേഷം അത് ഓണ്‍ലൈനായി കുറഞ്ഞ വിലയ്ക്ക് വാങ്ങാനും ശ്രമിക്കാറുണ്ട്. നിലവിലെ സാഹചര്യത്തിൽ സൗകര്യവും വിലയും താരതമ്യം ചെയ്തും നോക്കുമ്പോള്‍ ഓണ്‍ലൈന്‍ ഷോപ്പിങ് ആണ് യുഎഇയിൽ ഉള്ളവർക്ക് മികച്ച ഓപ്ഷൻ. അതേസമയം കടയില്‍ നിന്ന് നേരിട്ട് വാങ്ങുമ്പോള്‍ നിങ്ങള്‍ക്ക് സംപ്തൃപ്തിയും ഷിപ്പിങ് ചാര്‍ജിന്റെ തലവേധനയും ഉണ്ടാകില്ല എന്നതും ആലോചിക്കേണ്ടതുണ്ട്.
കടകളിൽ പോയി സാധങ്ങൾ വാങ്ങുന്നതിനു പകരമായി പണം ലാഭിക്കാന്‍ ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തുന്നവരുടെ എണ്ണം ഇന്ന് കൂടുതലാണ്. ആഗ്രഹിക്കുന്ന വസ്തുക്കള്‍ അത് എന്തുതന്നെ ആയാലും വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്ന ഇക്കാലത്ത് പലര്‍ക്കുമുള്ള ചോദ്യമാണ് ഓണ്‍ലൈന്‍ ഷോപ്പിംഗാണോ ഓഫ്‌ലൈന്‍ ഷോപ്പിങ്ങാണോ ശരിക്കും ലാഭകരമെന്നത്.
