spam calls Google has introduced a new call filtering feature;സ്പാം കോളുകൾക്ക് വിട; ഗൂഗിളിന്റെ പുതിയ കോൾ ഫിൽട്ടറിങ് ഫീച്ചർ അവതരിപ്പിച്ചു

spam calls Google has introduced a new call filtering feature;ന്യൂഡൽഹി: അജ്ഞാത കോളുകൾ തിരിച്ചറിയാനും സ്പാം കോളുകളിൽ നിന്ന് മുന്നറിയിപ്പ് ലഭിക്കാനുമായി ഗൂഗിൾ പുതിയ കോൾ ഫിൽട്ടറിങ് ഫീച്ചർ അവതരിപ്പിച്ചു. തട്ടിപ്പുകൾ തടയുന്നതിന് ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ഏറെ ഗുണകരമാകും.

ഗൂഗിളിന്റെ പുതിയ കോൾ ഫിൽട്ടറിങ് ഫീച്ചർ എന്താണ്?

റിപ്പോർട്ടുകൾ പ്രകാരം, ഗൂഗിളിന്റെ ഫോൺ ആപ്പിൽ ഇപ്പോൾ കോളുകൾ പ്രത്യേക വിഭാഗങ്ങളായി തരംതിരിക്കുന്നു. ഇതിലൂടെ പ്രധാനപ്പെട്ട കോളുകൾ വേഗത്തിൽ കണ്ടെത്താൻ ഉപയോക്താക്കളെ സഹായിക്കുകയാണ് ലക്ഷ്യം. എന്നാൽ ഇൻകമിങ് അല്ലെങ്കിൽ ഔട്ട്ഗോയിങ് സ്റ്റാറ്റസ് അടിസ്ഥാനമാക്കി കോളുകൾ ഫിൽട്ടർ ചെയ്യാൻ കഴിയില്ല, അതുകൊണ്ടു ചില കസ്റ്റമൈസേഷൻ ഓപ്ഷനുകൾ പരിമിതമായിരിക്കും.

ആദ്യ ആർക്കാണ് ഈ ഫീച്ചർ ലഭ്യക്കുക

ഫോൺ ആപ്പിന്റെ 159.0.718038457-പബ്ലിക് ബീറ്റാ-പിക്‌സൽ2024 പതിപ്പിലാണ് കോൾ ഫിൽട്ടറിങ് ഫീച്ചർ ആദ്യമായി എത്തിയതെന്നു റിപ്പോർട്ടുകൾ പറയുന്നു. ആദ്യ ഘട്ടത്തിൽ ബീറ്റാ ടെസ്റ്റർമാർക്കു മാത്രമാണ് ഈ ഫീച്ചർ ലഭ്യമായിരുന്നത്. എന്നാൽ ഇപ്പോൾ ഗൂഗിൾ എല്ലാ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും ഈ ഫീച്ചർ ലഭ്യമാക്കാൻ തുടങ്ങിയിട്ടുണ്ട്.

-ഈ അപ്ഡേറ്റ് ‘സെർവർ-സൈഡ് റോൾഔട്ട്’ ആയതിനാൽ, എല്ലാ ഉപയോക്താക്കൾക്കും ഒരേസമയം ഇത് ലഭിക്കില്ല. ചിലർക്കു നേരത്തെ ലഭിച്ചേക്കാം, മറ്റു ചിലർക്ക് കാത്തിരിക്കേണ്ടിവരുമെന്നും റിപ്പോർട്ടുകളിലുണ്ട്.

പിക്സൽ ഫോണുകളിൽ കോൾ സ്‌ക്രീൻ ഫീച്ചർ

എഐ പിന്തുണ: കോൾ ചെയ്യുന്നത് ആരാണെന്ന് തിരിച്ചറിയാനും കോളിന്റെ ഉദ്ദേശ്യം മനസ്സിലാക്കാനും കഴിയും.

ട്രാൻസ്‌ക്രിപ്ഷൻ: സംഭാഷണത്തിന്റെ എഴുത്തുരൂപം ലഭ്യമാക്കും.

റിവേഴ്സ് ലുക്കപ്പ് ടൂൾ

-അജ്ഞാത നമ്പറുകൾ തിരിച്ചറിയാൻ സഹായിക്കുന്നു.

-സ്പാം കോളുകൾ ഫിൽട്ടർ ചെയ്യുന്നത് കൂടുതൽ കാര്യക്ഷമമാക്കുന്നു.

-നിങ്ങളുടെ ഫോണിൽ ഈ ഫീച്ചർ ലഭ്യമാണോ എന്ന് പരിശോധിക്കാൻ, ഗൂഗിൾ ഫോൺ ആപ്പ് പ്ലേ സ്റ്റോറിൽ അപ്ഡേറ്റ് ചെയ്യുക. ഇതുവരെ ഫീച്ചർ കാണാൻ കഴിയുന്നില്ലെങ്കിൽ, സെർവർ-സൈഡ് അപ്ഡേറ്റ് നിങ്ങളുടെ ഫോണിൽ എത്തുന്നതുവരെ കാത്തിരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top