പാചകം കഴിഞ്ഞശേഷം ഉപയോഗിച്ച എണ്ണ കളയുന്നവരാണോ നിങ്ങൾ? എങ്കിൽ ഇനി അത് വേണ്ട. പാചക എണ്ണ ജൈവ ഇന്ധനമാക്കി മാറ്റാനുള്ള അവസരമൊരുക്കുകയാണ് അജ്മാൻ മുനിസിപ്പാലിറ്റി. ഇതുവഴി പണം സമ്പാദിക്കാനും കഴിയും.

ഉപയോഗിച്ച ശേഷം ബാക്കിവരുന്ന പാചക എണ്ണ ശേഖരിച്ച് ജൈവഇന്ധനമാക്കി മാറ്റുന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. അജ്മാൻ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ പദ്ധതിയിൽ താമസയിടങ്ങളിൽ നിന്നും ഉപയോഗ ശൂന്യമായതും ഭക്ഷണം പാകം ചെയ്ത ശേഷം ബാക്കിവരുന്നതുമായ എണ്ണ കണ്ടെയ്നറുകളിൽ ശേഖരിച്ചാണ് പിന്നീട് ജൈവ ഇന്ധനമാക്കി മാറ്റുന്നത്. ഇതുവഴി താമസക്കാർക്ക് പണം ലഭിക്കുകയും ചെയ്യുന്നു.
