Posted By Nazia Staff Editor Posted On

Expat dead:നാട്ടിലേക്കുള്ള വിമാനം പറക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി; മലയാളി യുവാവ് ഗള്‍ഫില്‍ മരിച്ചു

Expat dead; റിയാദ്: നാട്ടിലേക്ക് മടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ പ്രവാസി യുവാവ് മരിച്ചു. കോഴിക്കോട്, ഏലത്തൂര്‍, പുതിയനിറത്തു വെള്ളറക്കട്ടു സ്വദേശി മുഹമ്മദ് ഷെബീര്‍ (27) ആണ് റിയാദ്, നസീമിലെ താമസസ്ഥലത്ത് മരിച്ചത്. വെള്ളിയാഴ്ച രാത്രി റിയാദില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ പോകാന്‍ ടിക്കറ്റെടുത്ത് യാത്രക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതിനിടെയാണ് മരണപ്പെട്ടത്.

ശാരീരിക അസ്വസ്ഥതകള്‍ കാരണം നാട്ടില്‍പോയി ചികിത്സതേടാമെന്നതീരുമാനിച്ചതിനെ തുടര്‍ന്നാണ് കോഴിക്കോട്ടേക്കുള്ള വിമാനത്തില്‍ ടിക്കറ്റെടുത്തതും യാത്രക്കൊരുങ്ങിയതും. ഏതാനും മണിക്കൂറുകള്‍ ബാക്കിനില്‍ക്കേയാണ് മരണം.

പരേതരായ മുസ്തഫ, സുഹ്റ എന്നിവരാണ് മാതാപിതാക്കള്‍. മൃതദേഹം നാട്ടിലയക്കാനുള്ള നടപടിക്രമങ്ങള്‍ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്ക്, ജനറല്‍ കണ്‍വീനര്‍ റിയാസ് ചിങ്ങത്ത്, നസീര്‍ കണ്ണീരി, കോഴിക്കോട് ജില്ലാ കെ.എം.സി.സി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ അലി അക്ബര്‍, റാഷീദ് ദയ എന്നിവരുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിക്കുമെന്നാണ് വിവരം.

https://www.pravasinewsdaily.com/eid-al-fitr-photo-frame/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *