
യുഎഇയിലെ ഇൻഷുറൻസ് കമ്പനിയുടെ പെർമിറ്റ് റദ്ദാക്കി: കാരണം ഇതാണ്
ലൈസൻസുമായി ബന്ധപ്പെട്ട നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്ചവരുത്തിയ ഇൻഷുറൻസ് സ്ഥാപനത്തിന്റെ പെർമിറ്റ് യു.എ.ഇ സെൻട്രൽ ബാങ്ക് (സി.ബി.യു.എ.ഇ) പിൻവലിച്ചു. ഡൈനാമിക്സ് ഇൻഷുറൻസ് ബ്രോക്കേഴ്സ് എന്ന സ്ഥാപനത്തിന്റെ പെർമിറ്റാണ് റദ്ദാക്കിയത്.

ഇൻഷൂറൻസ് ബ്രോക്കറേജ് സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനായി 2013 ഇൻഷുറൻസ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് വ്യവസ്ഥകൾ പ്രകാരമാണ് നടപടിയെടുത്തത്. രാജ്യത്തെ എല്ലാ ഇൻഷുറൻസ് ബ്രോക്കറേജ് സ്ഥാപനങ്ങളും യു.എ.ഇയിലെ നിയമങ്ങളും സി.ബി.യു.എ.ഇയുടെ മാർഗനിർദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി സെൻട്രൽ ബാങ്ക് നിരീക്ഷണവും മേൽനോട്ടവും ശക്തമാക്കിയിരിക്കുകയാണ്.

Comments (0)