Posted By Ansa Staff Editor Posted On

കളഞ്ഞ് കിട്ടിയ ആഭരണങ്ങളും പണവും പോലീസിലേൽപ്പിച്ച 2 ദുബായ് നിവാസികളെ ആദരിച്ചു

കളഞ്ഞ് കിട്ടിയ ആഭരണങ്ങളും പണവും പോലീസിലേൽപ്പിച്ച 2 ദുബായ് നിവാസികളെ ആദരിച്ചു. നായിഫ് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് വിലപിടിപ്പുള്ള ആഭരണങ്ങളും, കുറച്ച് പണവും മുഹമ്മദ് അസം, സയീദ് അഹമ്മദ് എന്നിവർക്ക് കിട്ടിയത്. ഉടനെ ഇവർ അത് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.

തുടർന്ന് മുഹമ്മദ് അസമിനും സയീദ് അഹമ്മദിനും അധികാരികൾ അഭിനന്ദന സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു, അവരുടെ സത്യസന്ധതയെയും ഉത്തരവാദിത്തമുള്ള പെരുമാറ്റത്തെയും പ്രശംസിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *